മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാഴക്കാട് പഞ്ചായത്തിലെ മപ്രത്ത് നിർമ്മിച്ച മുട്ടുങ്ങൽ അംഗനവാടി ഇ.ടി മുഹമ്മദ് ബഷീർ എം.പി നാടിനായി സമർപ്പിച്ചു. നേരത്തെ വാടക കെട്ടിടത്തിലായിരുന്നു ഈ സ്ഥാപനം.മുട്ടുങ്ങൽ അംഗനവാടിക്ക് നാട്ടുകാരും പഞ്ചായത്തും കൈകോർത്താണ് മൂന്ന് സെന്റ് സ്ഥലം കണ്ടെത്തിയത്. ഇവിടെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചിലവിൽ സുന്ദരമായൊരു കെട്ടിടം പണിതതോടെ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ബാന്‍റ് വാദ്യമേളങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങിനെത്തിയവരെ നാട്ടുകാർ സ്വീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷറഫുന്നീസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, സൂപ്പർവൈസർ ബാസിമ, ഭാർഗവതി ടീച്ചർ എന്നിവർ സംസാരിച്ചു.