മലപ്പുറം: സ്ഥാനാർഥി നിർണയത്തിൻ്റെ പേരിൽ കേരളാ കോൺഗ്രസ്(എം) വിഭാഗത്തിലെ നേതാക്കൾക്ക് വധ ഭീഷണി. മണ്ഡലം പ്രസിഡൻ്റിനും, ജില്ല ജനറൽ സെക്രട്ടറിക്കും സി.പി.ഐ(എം)ൽ നിന്നും വധ ഭീഷണിയുണ്ടായത്. തിരൂർക്കാട് സ്വദേശി മുബാറക്കാണ് കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് ഭീഷണി സന്ദേശമയച്ചത്.
യുവജന വിഭാഗം ജില്ല ജനൽ സെക്രട്ടറി ഹാരീസിൻ്റെ ഫോണിലേക്കാന്ന് വാട്‌സ് ആപ്പ് വോയിസ് സന്ദേശമായി ഭീഷണി എത്തിയത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് നേതാക്കൾ ആരോപിച്ചു. നേതാക്കളായ അഡ്വ. അഹമ്മദ് ഷക്കീലും ഹാരീസുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കളെ തേടി സി.പി.ഐ(എം) പ്രവർത്തകൻ്റെ ഭീഷണി സന്ദേശമെത്തിയത്.
![Death threats നേതാക്കൾക്ക് വധ ഭീഷണി സ്ഥാനാർഥി നിർണയം മലപ്പുറം വർത്തകൻ്റെ ഭീഷണി സന്ദേശം](https://etvbharatimages.akamaized.net/etvbharat/prod-images/9695825_compl.jpg)