മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെളളിയാഴ്ച്ച നിലമ്പൂരിൽ ബഹുജന മാർച്ചും ധർണയും നടത്തും. നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ സമര പ്രഖ്യാപനം നടത്തിയത്. 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന വീടുകളുടെ നിർമ്മാണം എംഎൽഎ തടഞ്ഞത് സർക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി സെക്രട്ടറി വി.എ. കരീം പറഞ്ഞു.
പി.വി. അൻവർ എംഎൽഎയുടെ രാജി; കോൺഗ്രസ് ബഹുജന മാർച്ചും ധർണയും നടത്തും - PV Anwar MLA
റീബിൽഡ് നിലമ്പൂരിന് സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ പി.വി. അൻവർ തയ്യാറാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു
പി.വി. അൻവർ എംഎൽഎയുടെ രാജി ആവശ്യം
മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെളളിയാഴ്ച്ച നിലമ്പൂരിൽ ബഹുജന മാർച്ചും ധർണയും നടത്തും. നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ സമര പ്രഖ്യാപനം നടത്തിയത്. 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന വീടുകളുടെ നിർമ്മാണം എംഎൽഎ തടഞ്ഞത് സർക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി സെക്രട്ടറി വി.എ. കരീം പറഞ്ഞു.
Intro:പി.വി.അൻവർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെളളിയാഴ്ച്ച നിലമ്പൂരിൽ ബഹുജന മാർച്ചും ധർണയും നടത്തുംBody:പി.വി.അൻവർ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെളളിയാഴ്ച്ച നിലമ്പൂരിൽ ബഹുജന മാർച്ചും ധർണയും നടത്തും, നിലമ്പൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ സമര പ്രഖ്യാപനം നടത്തിയത്.പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി ഭൂമി നൽക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി, ആശിക്കും ഭൂമി ആദിവാസി ക്ക് എന്ന കഴിഞ്ഞ യു.ഡി എഫ് സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന വീടുകളുടെ നിർമ്മാണം, എം.എൽ എ തടഞ്ഞത് നിയമ തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി.സെക്രട്ടറി വി.എ.കരീം പറഞ്ഞു, പ്രളയം നടന്ന് 5 മാസം കഴിഞ്ഞിട്ടും കവളപ്പാറയിൽ ഉൾപ്പെടെ പുന:രധിവാസ നടപടികൾ ഒന്നും ആയിട്ടില്ല, ഇതിന്റെ ജാള്യത മറക്കാനാണ് ആദിവാസികളുടെ വീട് നിർമ്മാണം തടഞ്ഞതെന്നും കരീം പറഞ്ഞു, റീബിൽഡ് നിലമ്പൂരിന് സർക്കാറുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയ സാഹചര്യത്തിൽ എം.എൽ എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ പി.വി.അൻവർ തയ്യാറാകണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു, റീബിൽഡ് നിലമ്പൂരിന്റെ പേരിൽ ഇപ്പോൾ ഉണ്ടെന്ന് എം.എൽ.എ അവകാശപ്പെടുന്ന 40 ലക്ഷത്തോളം രൂപ അടിയന്തരമായി കവളപ്പാറയിലെ പ്രളയബാധിതർക്ക് വീതിച്ചു നൽകണം, ഇടതുപക്ഷത്തിന്റെ വിശദീകരണ യോഗത്തിൽ പോലും പങ്കെടുക്കാതെ നിലമ്പൂർ റീ ബിൽഡിന് വേണ്ടി എം.എൽ എ ഗൾഫിൽ പിരിവ് നടത്തുകയാണെന്ന് നിലമ്പൂരിലെ ഒരു പ്രമുഖ സി.പി.എം നേതാവ് പറഞ്ഞതായും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു, നിലമ്പൂർ റീ ബിൽഡിലേക്ക് ജനങ്ങൾ സൗജന്യമായി കൊടുത്ത ഭൂമി സർക്കാറിന് വിലക്ക് നൽകാൻ എം.എൽ എ ശ്രമിച്ചു എന്ന കലക്ടറുടെ ആരോപണം നിലനിൽക്കെ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് ശരിയല്ല റീ ബിൽഡ് നിലമ്പൂരിന്റെ പേരിൽ നടന്ന പണമിടപ്പാട് അന്വേഷിക്കണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടു, വെള്ളിയാഴ്ച്ച രാവിലെ 10-നാണ് മാർച്ച് ആരംഭിക്കും, വാർത്ത സമ്മേളനത്തിൽ വി.എസ് ജോയി, എ.ഗോപിനാഥ്, പാനായി ജേക്കബ് പാലോളി മൊഹബൂബ് എന്നിവരും പങ്കെടുത്തുConclusion:Etv