ETV Bharat / state

ഹെലികോപ്റ്റർ മുതൽ ബുള്ളറ്റ് വരെ; കൊവിഡ് കാലം ആരിഫിന് തമാശയല്ല

author img

By

Published : Aug 29, 2020, 8:48 PM IST

Updated : Aug 29, 2020, 10:26 PM IST

തന്‍റെ കൊവിഡ് നിരീക്ഷണ കാലയളവിൽ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിരട്ട മാത്രം ഉപയോഗിച്ച് നൂറുകണക്കിന് കരകൗശല വസ്തുക്കളാണ് 28 ദിവസം കൊണ്ട് നിർമിച്ചത്. ഇതിൽ ഹെലികോപ്റ്റർ മുതൽ ബുള്ളറ്റ് വരെയുണ്ട്.

covid time happy  Car and bullet  ചിരട്ട  കാറും ബുള്ളറ്റും  കൊവിഡ് കാലം  ആനന്ദകരമാക്കി ആരിഫ്  തസ്ലീം ആരിഫ്
ചിരട്ടയില്‍ കാറും ബുള്ളറ്റും; കൊവിഡ് കാലം ആനന്ദകരമാക്കി ആരിഫ്

മലപ്പുറം: കൊവിഡ് കാലം ആനന്ദകരമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ തസ്ലീം ആരിഫ്. കൊവിഡ് നിരീക്ഷണ കാലത്ത് ചിരട്ട കൊണ്ട് കാർ മുതൽ ബുള്ളറ്റ് വരെ നിർമിച്ചാണ് അദ്ദേഹം സമയം ചെലവഴിച്ചത്. തന്‍റെ കൊവിഡ് നിരീക്ഷണ കാലയളവിൽ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിരട്ട മാത്രം ഉപയോഗിച്ച് നൂറുകണക്കിന് കരകൗശല വസ്തുക്കളാണ് 28 ദിവസം കൊണ്ട് നിർമിച്ചത്. ഇതിൽ ഹെലികോപ്റ്റർ മുതൽ ബുള്ളറ്റ് വരെയുണ്ട്. കൊവിഡ് നിരീക്ഷണത്തിന്‍റെ ആദ്യ ദിനങ്ങള്‍ പ്രശ്നങ്ങളില്ലാതെ പോകും. പിന്നീടങ്ങോട്ട് ഏകാന്തതയും ഒറ്റപ്പെടലും മടുപ്പും എല്ലാം തോന്നി തുടങ്ങുമെന്നും ആരിഫ് ഓര്‍ത്തെടുക്കുന്നു.

ഹെലികോപ്റ്റർ മുതൽ ബുള്ളറ്റ് വരെ; കൊവിഡ് കാലം ആരിഫിന് തമാശയല്ല

വയനാട് യാത്രയ്ക്കിടെ കരകൗശല വസ്തുക്കൾ വാങ്ങാന്‍ ശ്രമിച്ച ആരിഫ് വില കേട്ട് മോഹം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ആഗ്രഹം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് എങ്ങനെ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാമെന്നായി ചിന്ത. ജോലിയും മറ്റ് സമയകുറവും കാരണം പക്ഷെ ആഗ്രഹം നീണ്ടുപോയി. ഇതിനിടെയാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഒഴിവുകിട്ടിയ 28 ദിവസം അങ്ങനെ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ നിര്‍മാണം എളുപ്പമായിരുന്നില്ല. ബുള്ളറ്റും കാറുമൊക്കെ നിര്‍മിക്കാന്‍ ഒരു ദിവസം വേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.

Last Updated : Aug 29, 2020, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.