മലപ്പുറം: എൽഡിഎഫ് വിടുന്നതിനെ കുറിച്ച് എൻസിപിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ . ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ച മാത്രമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേസമയം സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ല. നിലവിൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. കാപ്പൻ എൻസിപിയുടെ നല്ല നേതാവാണെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.