മലപ്പുറം: നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിലെ മണ്ണുപ്പാടം വളവ് അപകടക്കെണിയായി മാറുന്നു. വളവില്‍ എതിർദിശയില്‍ വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതാണ് പ്രശ്നം. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രങ്ങളായ കോഴിപ്പാറ, ആഡ്യൻപാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്ന വഴി കൂടിയാണിത്. കഴിഞ്ഞ തിങ്കളാഴ്ച സ്കൂട്ടറില്‍ ഇന്നോവ കാർ ഇടിച്ച് അകമ്പാടം സ്വദേശിനിയായ ഡിഗ്രി വിദ്യാർഥിനി മരണപ്പെട്ടിരുന്നു. മറ്റൊരു ജീവൻ കൂടി പൊലിയാതിരിക്കാൻ അടിയന്തര നടപടി എടുക്കണമെന്നും ജനപ്രതിനിധികൾ വിഷയത്തില്‍ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അപകട മുന്നറിയിപ്പില്ല; മണ്ണുപ്പാടം വളവ് മരണക്കെണിയാകുന്നു - mannupadam curve
സ്ഥിരമായി മണ്ണുപ്പാടം വളവില്‍ അപകടം ഉണ്ടാകാറുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് തിരിച്ചടിയാകുന്നത്.
![അപകട മുന്നറിയിപ്പില്ല; മണ്ണുപ്പാടം വളവ് മരണക്കെണിയാകുന്നു മണ്ണുപ്പാടം വളവ് ഇന്നോവ ഇടിച്ച് പെൺകുട്ടി മരിച്ച വാർത്ത നിലമ്പൂർ- നായാടംപൊയില്‍ മലയോരപാത mannupadam curve accident news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5271256-563-5271256-1575480358231.jpg?imwidth=3840)