കോഴിക്കോട് : വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്‌ദുള്ളക്കുട്ടി. അദ്ദേഹം കേരളത്തിലെ താലിബാന്‍റെ ആദ്യത്തെ തലവനായിരുന്നുവെന്നും ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നുമായിരുന്നു പരാമര്‍ശം.
സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും വാരിയം കുന്നനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുന്നു. വാരിയം കുന്നന് സ്‌മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
കര്‍ഷക സമരമല്ല സ്വാതന്ത്യസമരവുമല്ല, അത് ഹിന്ദു വേട്ടയായിരുന്നു. വംശഹത്യയായിരുന്നെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ALSO READ: അഫ്‌ഗാനിസ്ഥാൻ മുന്നോട്ട് വയ്ക്കുന്നത് വലിയ പാഠം: പിണറായി വിജയന്‍
ഇ.എം.എസിന്‍റെ കുടുംബം കലാപത്തിന് ഇരയായി. കേരളം താലിബാനിസത്തിന്‍റെ കേന്ദ്രമാവുകയാണ്. അഫ്‌ഗാനിസ്ഥാനിൽ കാണുന്നത് നബി വചനത്തിന് എതിരായ പ്രവർത്തനമാണ്. താലിബാനെതിരെ സമസ്തയുടെ നേതാക്കൾ പ്രതികരിക്കേണ്ടതുണ്ട്.
ജമാ അത്തെ ഇസ്ലാമി കേരളത്തിലെ ജൂനിയർ താലിബാനികളാണ്. കേരളം മറ്റൊരു സിറിയയും അഫ്‌ഗാനിസ്ഥാനും ആയി മാറാതിരിക്കാൻ ഇസ്ലാംമത നേതാക്കൾ പ്രതികരിക്കണം.
കണ്ണൂരിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത യുവതികളെ റിക്രൂട്ട് ചെയ്തത് ജമാ അത്തെ ഇസ്ലാമിയാണെന്നും അബ്‌ദുള്ളക്കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.