കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയി. താമരശ്ശേരി തച്ചംപൊയിൽ അവേലം മുരിങ്ങംപുറായിൽ അഷ്റഫ്(55)നെയാണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.
ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. മുക്കത്ത് എ ടു ഇസെഡ് എന്ന സൂപ്പർ മാർക്കറ്റ് നടത്തുകയാണ് അഷ്റഫ്. ഇന്നലെ സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങും വഴി രണ്ടു കാറുകളിലായി പിന്തുടർന്ന് എത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ശേഷം ഇയാളെ സുമോയില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു.
മുമ്പ് അഷ്‌റഫ് വിദേശത്തായിരുന്നു. തട്ടിക്കൊണ്ട് പോയതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.