ETV Bharat / state

മാവൂരിൽ പരക്കെ മോഷണം - വ്യാപക മോഷണം

മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്

theft in mavoor  mavoor  മാവൂരിൽ പരക്കെ മോഷണം  മോഷണം  വ്യാപക മോഷണം  theft
മാവൂരിൽ പരക്കെ മോഷണം
author img

By

Published : May 20, 2021, 3:19 PM IST

കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച പുലർച്ചെ വ്യാപക മോഷണം. മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്.

11829327

കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പി.പി ഫാം ചിക്കൻ സ്റ്റാളിന്‍റെ പൂട്ട് തകർത്ത് 12000 രൂപ മോഷ്ടിച്ചു. മണന്തലക്കടവ് റോഡിൽ പുലപ്പാടി അബ്ദുല്ലയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആക്ടിവ സ്കൂട്ടറും മോഷണം പോയി. മാവൂർ-കട്ടാങ്ങൽ റോഡിലെ അൽ ഫല മൊബൈൽസിന്‍റെ വില കൂടിയ ഗ്ലാസ് അടിച്ചു തകർത്തു. അടുവാട് വീടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കവർന്നെങ്കിലും സ്റ്റാർട്ടാകാത്തതിനെ തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചു.

പാറമ്മലിലെ സി.പി ലൈവ് ചിക്കൻ സ്റ്റാളിലും മോഷണമുണ്ടായി. പൂട്ട് പൊളിച്ച് അകത്തു കടന്ന മൂന്നു പേർ മേശയിലെ പണം കവരുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറ അടിച്ചു തകർത്തു. പെരുവയൽ കായലം കൊടശ്ശേരി താഴത്തെ സൂപ്പർ മാർക്കറ്റിലും പൂട്ട് തകർത്ത് മോഷണം നടത്തി. കുറ്റിക്കാട്ടൂരിൽ എം.എ ചിക്കൻ സ്റ്റാളിലും മോഷണം നടന്നു.

മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പട്രോളിങ്ങ് ശക്തമാക്കുമെന്ന് മാവൂർ സി.ഐ കെ.ജി. വിപിൻ കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.