ETV Bharat / state

Scissors In Stomach Case | ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം : ഡോക്‌ടർമാരെയും നഴ്‌സുമാരെയും കേസിൽ പ്രതികളാക്കും - രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

മെഡിക്കൽ കോളജിൽ നിന്ന് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്‌ത രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴ്‌സുമാരേയുമാണ് കേസിൽ പൊലീസ് പ്രതിചേര്‍ക്കുന്നത്

harshina follow  scissors in stomach case harshina updates  scissors in stomach case harshina  scissors in stomach case  police register case to the doctors and nurse  scissors in stomach register case to doctors nurse  kozhikode medical college  operation fault  harshina case  വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം  ഡോക്‌ടർമാരെയും നഴ്‌സുമാരെയും കേസിൽ പ്രതികളാക്കും  പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി  മെഡിക്കൽ കോളജിൽ  ഹർഷിന  മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുന്ന നിലയിൽ കത്രിക  കോഴിക്കോട് സിറ്റി പൊലീസ്  കോഴിക്കോട് സിറ്റി പൊലീസ് വാർത്ത  രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു  ക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രം
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം
author img

By

Published : Aug 17, 2023, 4:01 PM IST

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്‌ടർമാരെയും നഴ്‌സുമാരെയും കേസിൽ പ്രതികളാക്കും. മെഡിക്കൽ കോളജിൽ നിന്ന് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്‌ത രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴസുമാരേയുമാണ് കേസിൽ പൊലീസ് പ്രതികളാക്കുന്നത്.

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ല മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. സംഭവത്തിൽ നീതി തേടി ഹര്‍ഷിനയും കുടുംബവും ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തിയിരുന്നു.

ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. വയനാട് സന്ദർശനത്തിനിടെ ഹർഷിന രാഹുൽ ഗാന്ധിയെ കണ്ട് നിവേദനം നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് 2017 നവംബർ 30ന് നടത്തിയ ശസ്‌ത്രക്രിയയിൽ ആയിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്‌. കോഴിക്കോട് മെഡിക്കൽ കോളജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു ഹർഷിനയുടെ മൂന്നാമത്തെ പ്രസവം നടന്നത്.

പൊലീസ്‌ റിപ്പോർട്ട് പ്രകാരം ശസ്‌ത്രക്രിയയ്ക്ക് ഇടയിൽ ആയിരുന്നു വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് വ്യക്തമായി. പ്രസവത്തിന് മാസങ്ങൾക്ക് മുൻപായി കൊല്ലത്ത് വച്ച് നടത്തിയ എംആർഐ സ്‌കാനിങ്ങിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹ സാന്നിധ്യം കണ്ടെത്താൻ കഴിയാതിരുന്നതാണ് പൊലീസ്‌ അന്വേഷണത്തിൽ നിർണായകമായത്.

ശസ്‌ത്രക്രിയയ്ക്ക് ശേഷം ഹർഷിനയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ സിടി സ്‌കാൻ പരിശോധനയ്ക്ക് വിധേയനായി. ഈ പരിശോധനയ്ക്കിടയിലാണ് മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുന്ന നിലയിൽ കത്രിക കണ്ടെത്തിയത്. മൂത്രസഞ്ചിയിൽ കത്രിക കുത്തുന്നതിനെ തുടർന്ന് മുഴയും ഉണ്ടായിരുന്നു.

12സെന്‍റിമീറ്റർ നീളവും 6സെന്‍റിമീറ്റർ വീതിയുമുളള കത്രിക ആയിരുന്നു ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത്. വേദന മാറാൻ പലയിടങ്ങളിലും കാണിച്ചെങ്കിലും മെഡിക്കൽ കോളജിൽ നടത്തിയ ശസ്‌ത്രക്രിയയിൽ ആയിരുന്നു കത്രിക പുറത്തെടുത്തത്.
also read: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടേറിയറ്റിന് മുൻപിലേക്ക് സമരവേദി മാറ്റി ഹർഷിന

സമരം മാറ്റി ഹര്‍ഷിന : കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിൽ നടത്തിവന്നിരുന്ന സമരമാണ് സെക്രട്ടേറിയറ്റിന് മുൻപിലേക്ക് ഹർഷിന മാറ്റിയത്. 80ദിവസം ഹർഷിന മെഡിക്കൽ കോളജിന് മുൻപിൽ സമരം ഇരുന്നിരുന്നു.

സമരം ആരംഭിച്ച് 87ാമത്തെ ദിവസമാണ് തിരുവനന്തപുരത്ത് ഉപവാസമിരുന്നത്. സര്‍ക്കാര്‍ കണ്ടിട്ടില്ലെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാണ് സമരവേദി മാറ്റിയതെന്ന് ഹർഷിന ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. കൂടെയുണ്ടെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതാണെങ്കിലും മുഖ്യമന്ത്രിയെ കൂടി നേരിട്ട് കാണാൻ ശ്രമിക്കുമെന്ന് അവര്‍ അറിയിച്ചു. അർഹതപ്പെട്ട നീതി നിഷേധിക്കപ്പെടുന്നു എന്ന് മനസിലാക്കിയതുകൊണ്ടാണ് സമരമുഖത്തേക്ക് ഇറങ്ങിയത്.

നേരിട്ടുകണ്ടിട്ടും ബോധ്യപ്പെട്ടില്ലെങ്കിൽ ഈ നാടിന് മുഴുവനാണ് നീതി നിഷേധിക്കപ്പെടുന്നത്. കാര്യങ്ങൾ ആ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുത് എന്നാണ് അഭ്യർഥനയെന്നും എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.