കോഴിക്കോട്: ജില്ലയിലെ വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലെത്തി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർഥികൾ വീണ്ടും സ്കൂളിലേക്ക് എത്തിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചത്. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കുന്നതിന് മാതാപിതാക്കളുടെ അനുമതിപത്രം നിർബന്ധമാണ്.
അതേസമയം, ഒരിടവേളക്ക് ശേഷം സ്കൂളിലെത്തിയതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ.ഒരു ബഞ്ചിൽ ഒരാൾ എന്ന രീതിയിലാണ് ക്ലാസ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ എന്നും പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദേശമുണ്ട്.