കോഴിക്കോട്: ലോക്ക്‌ഡൗൺ കാലം ക്രിയാത്മകമായി ചെലവഴിച്ച പലരുടെയും അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്‌തമാണ് കോഴിക്കോട്ടെത്തിയ റഷ്യൻ സ്വദേശിനിയുടേത്. 2020 മാർച്ചില്‍ കേരളം കാണാനെത്തിയ റഷ്യക്കാരി ടറ്റിയാന എത്തിച്ചേർന്നത് കോഴിക്കോട്ട്. പെട്ടെന്നാണ് കൊവിഡ് മഹാമാരിയയായി ആഞ്ഞടിച്ചതും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതും.
അങ്ങനെ ടറ്റിയാന ശരിക്കും ലോക്കായി. അതിനിടെയാണ് കളരിപ്പയറ്റിനെ കുറിച്ച് കേട്ടറിഞ്ഞത്. എന്നാല്‍ പിന്നെ കളരിയില്‍ ഒരു കൈ നോക്കാമെന്നായി.കോഴിക്കോട് സി.വി.എന്‍ കളരിയില്‍ ചേർന്നു. മനസ് പൂര്‍ണമായും അര്‍പ്പിച്ച് ചിട്ടയോടെ പരിശീലനം. രണ്ട് വര്‍ഷം അവിടെ താമസിച്ച് കളരി സ്വായത്തമാക്കി.
ALSO READ: അലിയും റംലയും ഇങ്ങനെയാണ്, ജീവന്‍റെ വിലയറിയുന്നവർ....
ജനുവരി 16 ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുട്ടികളുടെ കളരി ചാമ്പ്യൻഷിപ്പിൽ ടറ്റിയാനയുടെ സാന്നിധ്യമുണ്ടായിരുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികള്‍ക്ക് മുന്‍പില്‍ ഇവര്‍ അഭ്യാസം നടത്തുകയുണ്ടായി. ഇത് വലിയ ആവേശമാണ് കുട്ടികള്‍ക്കുണ്ടാക്കിയത്.