കോഴിക്കോട്: ആലപ്പുഴ നാഗംകുളങ്ങര ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ . പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. എസ്ഡിപിഐയുമായി ഇടതുമുന്നണിക്ക് രാഷ്ട്രീയ സഖ്യമുണ്ട്. ഭീകരപ്രവർത്തകരുമായി യോജിച്ച് എൽഡിഎഫും യുഡിഎഫും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് കലാപത്തിന് പദ്ധതിയിടുകയാണെന്നും ഇതറിഞ്ഞിട്ടും കേരള സർക്കാർ കണ്ണടയ്ക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ട് കലാപത്തിന് പദ്ധതിയിടുകയാണെന്നറിഞ്ഞിട്ടും സർക്കാർ കണ്ണടയ്ക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സർക്കാരും, പോപ്പുലർ ഫ്രണ്ടും തമ്മിൽ പരസ്യമായ സഖ്യമുണ്ട്, മതഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുകയാണ്, സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദ സംഘടനയുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സിഎഎ വിരുദ്ധ സമരത്തിന് കേരളത്തിൽ നേതൃത്വം നൽകിയത് മതഭീകരവാദികളാണ്. സിഎഎ വിരുദ്ധ സമരവും, ശബരിമല സമരവും തമ്മിൽ ഒരു താരതമ്യം സാധ്യമല്ല. ശബരിമലയിൽ മുഴുവൻ കേസുകളും പിൻവലിക്കില്ല എന്നു പറയുന്ന സർക്കാർ സിഎഎ സമരത്തിലെ മുഴുവൻ കേസുകളും പിൻവലിക്കുന്നു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.