കോഴിക്കോട്: ചാത്തമംഗലം വെള്ളനൂർ കോട്ടോൽ പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇതോടെ പുഴായ്ദേശം എന്നറിയപ്പെടുന്ന കോഴിക്കോട് -മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖല ഗ്രാമങ്ങളിലെ ഉത്സവങ്ങൾക്ക് ആരംഭമായി. ധനുമാസം അവസാനിക്കുന്ന ദിവസമാണ് കോട്ടോൽ പരദേവതാ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ നടക്കുക.
രാവിലെ കുളിച്ചു പുറപ്പാടോടെയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലെ ഉൽസവ ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് വിവിധ വെള്ളാട്ടുകളും തിറകളും അരങ്ങേറി. പുഴായ് ദേശത്തെ തിറയാട്ട കലാകാരന്മാരെല്ലാം ഒത്തുചേർന്നാണ് ഇവിടെ തിറയാട്ടം നടത്തുന്നത്. രാവിലെ നടന്ന തൃപ്പുത്തരി പൂജയോടെയാണ് ഇത്തവണത്തെ കോട്ടോൽ പരദേവത ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് കൊടിയിറങ്ങിയത്.
ALSO READ: കാസർകോടൻ കളിയാട്ടക്കാല കാഴ്‌ചകള്‍, കൗതുകമായി ഉടയിലിടല്‍ ചടങ്ങ്