കോഴിക്കോട്: മട്ടുപ്പാവില്‍ ജൈവകൃഷിയിറക്കി മാതൃകയാവുകയാണ് മാറാട് പൊലീസ് സ്റ്റേഷന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും സ്റ്റേഷന്‍റെ ടെറസില്‍ 500ല്‍ അധിക ഗ്രോ ബാഗുകളിലാണ് കൃഷി. വഴുതന, വെണ്ട, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ബേപ്പൂര്‍ കൃഷി ഭവനുമായി സഹകരിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. കൃഷിയില്‍ താല്‍പ്പര്യമുള്ള ഒരു കൂട്ടും ജീവനക്കാരാണ് കൃഷിക്ക് പിന്നില്‍.
സിറ്റി പൊലിസ് കമ്മീഷ്ണർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പങ്കുവെച്ച ആശയത്തിൽ നിന്നാണ് കൃഷി ചെയ്യാം എന്ന തീരുമാനം എടുത്തത്. പൊലിസ് ഉദ്യോഗസ്ഥർ വീടുകളിൽ നിന്നും മറ്റും കൊണ്ടുവന്ന വിത്തുകൾ നടുകയായിരുന്നു. ഇവിടെ വിളയുന്ന പച്ചക്കറി സ്റ്റേഷനിലെ മെസിലേക്കാണ് എടുന്നത്.