കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ മാമുക്കോയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന് 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. മലപ്പുറം കാളികാവിൽ വച്ച് ഇന്നലെ രാത്രി മാമുക്കോയക്ക് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്‌തു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐസിയു ആംബുലൻസിൽ ചൊവ്വാഴ്‌ച പുലർച്ചെയാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്.
കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാത്രി 10 മണിയോടെയായിരുന്നു സംഭവം.
വണ്ടൂര്‍ പൂങ്ങോട് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഉദ്‌ഘാടനത്തിനെത്തിയ മാമുക്കോയ കാണികള്‍ക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഫുട്‌ബോള്‍ സംഘാടകരാണ് നടനെ ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറിലേയ്‌ക്കുള്ള രക്തസമ്മര്‍ദം വര്‍ധിച്ചതാണ് സംഭവത്തിന് കാരണമെന്നും കാര്‍ഡിയോളജി വിഭാഗത്തിന്‍റെ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെ നടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന് പതിവ് ചികിത്സ നല്‍കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. ബന്ധുക്കളുടെ നിര്‍ദേശാനുസരണമായിരുന്നു ഇത്.
മലയാള സിനിമയിലെ ജനപ്രിയ ഹാസ്യ നടനാണ് മാമുക്കോയ. നിരവധി ഹാസ്യ വേഷങ്ങളിലൂടെ അദ്ദേഹം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. 44 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം 450ല്‍ അധികം വേഷങ്ങള്‍ ചെയ്‌തു. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടന്‍ കൂടിയാണദ്ദേഹം.
Also Read: കല്ലറയിലും കഥാപാത്രങ്ങളായി ഇന്നസെന്‍റ് ഓർമകൾ, പിന്നില്‍ പേരക്കുട്ടികൾ