ETV Bharat / state

കെ വി തോമസിന്‍റെ പദവിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് എല്‍ജെഡി; ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കി സലിം മടവൂര്‍

കാബിനറ്റ് റാങ്കില്‍ ദില്ലിയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി കെ വി തോമസിനെ നിയമിച്ച തീരുമാനത്തിൽ അതൃപ്‌തി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍.

എൽജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍  ljd  എൽജെഡി  എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി  സലിം മടവൂര്‍  കെ വി തോമസ്  ljd leader slaeem madavoor  kv thomas posting as special officer  kv thomas  കെ വി തോമസ് വിഷയത്തിൽ എൽജെഡി  എൽജെഡി പ്രതികരണം കെ വി തോമസ് വിഷയം  സലിം മടവൂർ
സലിം മടവൂര്‍
author img

By

Published : Jan 20, 2023, 2:36 PM IST

കോഴിക്കോട്: കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ കാബിനറ്റ് റാങ്കില്‍ ദില്ലിയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി എൽഡിഎഫ് ഘടകകക്ഷി എല്‍ജെഡി രംഗത്ത്. വൻ തുക പെൻഷൻ പറ്റുന്ന കെ വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങിയാണെങ്കിൽ പുച്ഛം തോന്നുന്നുവെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തോമസിന്‍റെ നിയമനം അംഗീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമുതല്‍ കോണ്‍ഗ്രസുമായി കെ വി തോമസ് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. പിന്നീട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് തോമസും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയത്.

പിന്നാലെ തോമസ് കൂടുതല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടെടുത്തതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഉപതെരഞ്ഞെടുപ്പിലടക്കം ഇടത് സ്ഥാനാര്‍ഥിക്കായി സജീവമായി തോമസ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, എട്ട് മാസം കഴിഞ്ഞിട്ടും കെ വി തോമസിന് പദവി നല്‍കാത്തതിനെ കോണ്‍ഗ്രസടക്കം പരിഹസിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഉന്നത പദവി തന്നെ തോമസിന് നല്‍കിയിരിക്കുന്നത്.

എൽജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍  ljd  എൽജെഡി  എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി  സലിം മടവൂര്‍  കെ വി തോമസ്  ljd leader slaeem madavoor  kv thomas posting as special officer  kv thomas  കെ വി തോമസ് വിഷയത്തിൽ എൽജെഡി  എൽജെഡി പ്രതികരണം കെ വി തോമസ് വിഷയം  സലിം മടവൂർ
സലിം മടവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രമന്ത്രിമാരുമായുള്ള അടുപ്പവും ഡല്‍ഹിയിലെ പ്രവര്‍ത്തി പരിചയവും കണക്കിലെടുത്താണ് നിയമനം. നേരത്തെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്കടക്കം തോമസിനെ പരിഗണിക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് ഡല്‍ഹിയിലെ നിയമന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി വേണു രാജാമണി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത് കൂടാതെയാണ് കേന്ദ്രസര്‍ക്കാറുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കെ വി തോമസിനെ കൂടി നിയമിക്കുന്നത്. കേന്ദ്രസര്‍ക്കാറില്‍ നിന്ന് കൂടുതല്‍ അനുകൂല നിലപാടുകളും പദ്ധതികളും നേടിയെടുക്കാനാണ് ഇത്തരമൊരു നിയമനം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മുന്‍ എംപി എ സമ്പത്തിനെയാണ് ഇത്തരമൊരു പദവിയില്‍ സര്‍ക്കാര്‍ ആദ്യം നിയമിച്ചത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലെ നിയമനത്തിലൂടെ സിപിഎം വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തുന്നവരെ സംരക്ഷിക്കുമെന്ന രാഷ്ട്രീയ നിലപാടാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.