ETV Bharat / state

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് വിവാഹിതനായി - mla linto joseph married

മുക്കം കച്ചേരി സ്വദേശിനി അനുഷയാണ്‌ വധു. ആചാര അനുഷ്‌ടാനങ്ങൾ ഇല്ലാതെ ലളിതമായ പാർട്ടി ചടങ്ങുകളോടെയായിരുന്നു വിവാഹം.

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ്  തിരുവമ്പാടി എംഎൽഎ  എംഎൽഎ ലിന്‍റോ ജോസഫ്  ലിന്‍റോ ജോസഫ്  ലിന്‍റോ ജോസഫ് വിവാഹിതനായി  linto joseph mla  thiruvambadi mla  mla linto joseph married  thiruvambadi mla linto joseph
തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് വിവാഹിതനായി
author img

By

Published : Nov 7, 2021, 10:15 PM IST

മുക്കം: തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് വിവാഹിതനായി. മുക്കം കച്ചേരി സ്വദേശിനി അനുഷയുമായുള്ള വിവാഹം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്നു. ആചാര അനുഷ്‌ടാനങ്ങൾ ഇല്ലാതെ ലളിതമായ പാർട്ടി ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.

ALSO READ: ചെന്നൈയില്‍ മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സ്‌റ്റാലിന്‍

കൂടരഞ്ഞി പാലക്കൽ ജോസഫിന്‍റെയും അന്നമ്മയുടെയും മകനാണ് ലിന്‍റോ ജോസഫ്. മുക്കം കച്ചേരി കുടുക്കങ്ങൽ രാജന്‍റെയും ലതയുടെയും മകളാണ് അനുഷ.

സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ്, ജില്ല കമ്മിറ്റി അംഗം രമേശ് ബാബു, ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിവാഹചടങ്ങിൽ എം.എൽ.എമാരായ പികെ ശാന്തകുമാരി, ഒആർ കേളു, തോട്ടത്തിൽ രവീന്ദ്രൻ, കെവി സുമേഷ്, സച്ചിൻദേവ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.