കോഴിക്കോട്: കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. എടച്ചേരി ടൗണിന് സമീപം മുതിരക്കാട്ടിൽ അമ്മദിന്‍റെ വീട്ടിലാണ് അപകടം. കാണാതായ ഒരാളെ നാട്ടുകാരും രക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാൾക്കായി രക്ഷാ പ്രവർത്തനം തുടരുകയാണ്. കായക്കൊടി നിവാസികളെയാണ് കാണാതായത്. ഇരുവരുടെയും പേര് വിവരം ലഭ്യമായിട്ടില്ല.