ETV Bharat / state

കോഴിക്കോട്‌ സംസ്ഥാന പാതയോരത്ത് വൻതോതിൽ മല ഇടിച്ചുനിരത്തുന്നു - കോഴിക്കോട്‌ വാർത്ത

റോഡിന്‌ വീതി കൂട്ടൽ എന്ന പേരിലാണ് വൻതോതിൽ മല ഇടിച്ചു നിരത്തുന്നത്. ദിവസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരോ വില്ലേജ് അധികൃതരോ യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

മല ഇടിച്ചുനിരത്തുന്നു  കോഴിക്കോട്  Kozhikode  കോഴിക്കോട്‌ വാർത്ത  state highway
കോഴിക്കോട്‌ സംസ്ഥാന പാതയോരത്ത് വൻതോതിൽ മല ഇടിച്ചുനിരത്തുന്നു
author img

By

Published : Jan 8, 2021, 10:46 PM IST

കോഴിക്കോട്‌: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് വൻതോതിൽ മലയിടിച്ച് നിരത്തുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്ത പറമ്പിലാണ് ഒരു വലിയ മല ഒന്നാകെ അനധികൃതമായി നിരവധി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്. നിരവധി നീർച്ചാലുകൾ ഉൾപ്പെടെ ഉണ്ടായിരുന്ന പ്രദേശമാണിത്. റോഡിന്‌ വീതി കൂട്ടൽ എന്ന പേരിലാണ് വൻതോതിൽ മല ഇടിച്ചു നിരത്തുന്നത്. ദിവസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരോ വില്ലേജ് അധികൃതരോ യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ പ്രചരിക്കുകയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കോഴിക്കോട്‌ സംസ്ഥാന പാതയോരത്ത് വൻതോതിൽ മല ഇടിച്ചുനിരത്തുന്നു

പ്രവൃത്തിക്ക് യാതൊരു അനുമതിയും കൊടുത്ത രേഖകൾ പഞ്ചായത്തിൽ ഇല്ലെന്നും പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ സെക്രട്ടറി ചുമതലപ്പെടുത്തിയതിന്‍റെ ഭാഗമായാണ് സ്ഥലത്ത് സന്ദർശനം നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുമെന്നും തുടർ നടപടികൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കഴിഞ്ഞ പ്രളയ സമയത്തടക്കം ഇതിനു തൊട്ടടുത്ത സ്ഥലത്ത്‌ മണ്ണെടുത്ത ഭാഗം വലിയതോതിൽ ഇടിയുകയും സംസ്ഥാനപാതയിൽ ഗതാഗതം തടസം അടക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതുപോലും വകവയ്ക്കാതെയാണ് അധികൃതരുടെ ഒത്താശയോടെ വൻതോതിൽ മലയിടിച്ച് നിരത്തുന്നത്‌. മണ്ണെടുക്കുന്ന സ്ഥലത്തിനോട് തൊട്ടപ്പുറത്ത് ഒരു കരിങ്കൽ ക്വാറിയും സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾ വലിയ ഭീതിയിലാണിപ്പോൾ. മീറ്ററുകൾ ഉയരമുള്ള മലയുടെ താഴ്‌വാരം മൊത്തത്തിൽ ഇടിച്ചു നിരത്തുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നും പരിസ്ഥിതി പ്രവർത്തകരും പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.