കോഴിക്കോട്: പുതുവർഷദിനത്തിൽ കൊയിലാണ്ടിയിൽ ബസിനടിയിൽപ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂർ വളപ്പിൽതാഴെ സ്വദേശിയായ ശ്യാമള (65) ആണ് മരിച്ചത്. രാവിലെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. സ്ത്രീയുടെ തലയിലൂടെ ബസിന്‍റെ മുൻഭാഗം കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് ആനപ്പടിക്കൽ രാഘവൻ, മക്കൾ രാകേഷ്, ഹരീഷ്, രേഷ്‌മ.
സമാനമായ രീതിയിൽ അടിമാലിയിലും പുതുവർഷദിനത്തിൽ അപകടം സംഭവിച്ചിരുന്നു. മലപ്പുറത്ത് നിന്നും വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച ബസാണ് തിങ്കള്‍ക്കാടിന് സമീപത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്. സംഭവത്തിൽ മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.