ETV Bharat / state

ജോളിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെ - ജോളി കേസ്

ഫോറൻസിക് റിപ്പോർട്ട് അടക്കം പൊലീസ് ശേഖരിച്ച സുപ്രധാന തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും

ജോളിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് സയനൈഡെന്ന് സ്ഥിരീകരണം
author img

By

Published : Oct 25, 2019, 1:17 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിലെ രഹസ്യഅറയില്‍ നിന്നും കണ്ടെടുത്ത പൊടി മാരകവിഷമായ പൊട്ടാസ്യം സയനൈഡാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ അടിയന്തര പരിശോധനയിലാണ് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇതിന്‍റെ റിപ്പോർട്ട് അടക്കം പൊലീസ് ശേഖരിച്ച സുപ്രധാന തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും. സിലിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ് സൂക്ഷിച്ചിരുന്ന ചെറിയ ലേഡീസ് പേഴ്‌സ് അടക്കം നിരവധി പ്രധാനപ്പെട്ട തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരള പൊലീസിലെ ഫോറൻസിക് വിഭാഗത്തിന്‍റെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ണൂരിലെ തളാപ്പിലാണ് പ്രവർത്തിക്കുന്നത്.

Intro:ജോളിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരിച്ചുBody:കൂടത്തായി കൊലപാതകപരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിന്‍റെ രഹസ്യഅറയിൽനിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി മാരകവിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് ഇന്നലെ കണ്ണൂരിലെ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ അടിയന്തിര പരിശോധനയിലാണ് കാറിൽനിന്ന് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയാണന്ന് സ്ഥിരീകരിച്ചത്. കേരള പോലീസിന്‍റെ ഫോറൻസിക് വിഭാഗമായ റീജ്യണൽ ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ണൂരിലെ തളാപ്പിലാണ് പ്രവർത്തിക്കുന്നത്. ഇതിന്‍റെ റിപ്പോർട്ട് അടക്കം പോലീസ് ശേഖരിച്ച സുപ്രധാന തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും. സിലിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ് സൂക്ഷിച്ചിരുന്ന ചെറിയ ലേഡീസ് പേഴ്സ് അടക്കം നിരവധി പ്രധാനപ്പെട്ട തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.