ETV Bharat / state

മിഠായി തെരുവിലെ അനധികൃത നിര്‍മാണം: കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

author img

By

Published : Jan 10, 2023, 1:35 PM IST

കോഴിക്കോട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതലാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. താൽക്കാലിക കെട്ടിടം നിർമിക്കാനുള്ള അനുമതിയുടെ മറവിൽ നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചത്.

kidson corner  kidson corner demolition of illegal buildings  calicut  calicut news  kidson corner buildings demolition  കിഡ്‌സണ്‍ കോര്‍ണര്‍ അനധികൃ നിര്‍മാണം  അനധികൃത നിര്‍മാണം  കോഴിക്കോട്  കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍  കോഴിക്കോട് കോര്‍പ്പറേഷന്‍
കിഡ്‌സണ്‍ കോര്‍ണര്‍
കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം കിഡ്‌സണ്‍ കോര്‍ണറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിതുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് നടപടി. താല്‍കാലിക നിര്‍മാണത്തിന് പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്.

പാർക്കിങ് പ്ലാസ നിർമാണത്തിനായി മലബാര്‍ മാൻഷൻ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോർപ്പറേഷൻ്റെ അനുമതിയോടെ കിഡ്‌സണ്‍ കോർണറിൽ കോംട്രസ്റ്റ് മതിലിനോട് ചേർന്ന റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.

താൽക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് നേരത്തെ തന്നെ കലക്‌ടർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 28 ഓടെ പഴയ കെട്ടിടത്തിൽ നിന്നും വ്യാപാരികൾ മാറണമെന്ന ഉത്തരവും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.