കോഴിക്കോട്: ചാത്തമംഗലം വെള്ളന്നൂരിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ കാരാടി പറമ്പത്ത് കുമാരന്റെ മകൾ നിജിന, മകൻ റുഡ് വിച്ച് എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് വെള്ളന്നൂർ വിരുപ്പിൽ സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെ കോഴിക്കോട് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ഇവർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. മൊഴിയിലെ പൊരുത്തക്കേടാണ് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ - crime news kozhikode
ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ഇവർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ മൊഴിയിലെ പൊരുത്തക്കേടാണ് അറസ്റ്റിലേക്ക് നയിച്ചത്.
കോഴിക്കോട്: ചാത്തമംഗലം വെള്ളന്നൂരിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ കാരാടി പറമ്പത്ത് കുമാരന്റെ മകൾ നിജിന, മകൻ റുഡ് വിച്ച് എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് വെള്ളന്നൂർ വിരുപ്പിൽ സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെ കോഴിക്കോട് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ് ഇവർ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. മൊഴിയിലെ പൊരുത്തക്കേടാണ് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Body:ചാത്തമംഗലം വെള്ളന്നൂരിലെ ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ കാരാടി പറമ്പത്ത് കുമാരന്റെ മകൾ നിജിന, മകൻ റുഡ് വിച്ച് എന്നിവർ കിണറ്റിൽ വീണ് മരിച്ച സംഭവത്തിലാണ് ഭർത്താവ് വെള്ളന്നൂർ വിരുപ്പിൽ സ്വദേശി രഖിലേഷ്, രഖിലേഷിന്റ അമ്മ ലളിത എന്നിവരെ കോഴിക്കോട് നോർത്ത് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയത്ത് നിജിനയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇവർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നത്. മൊഴിയിലെ പൊരുത്തക്കേടും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശവും പോലീസിന് കൂടുതൽ സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്