ETV Bharat / state

'മാധ്യമ പ്രവർത്തകർ ഒരാളെയും ആക്ഷേപിക്കാന്‍ പാടില്ല, ആത്മപരിശോധനയ്ക്ക് തയാറാകണം': വിമർശനവുമായി മുഖ്യമന്ത്രി - മാധ്യമങ്ങൾക്കെതിരെ പിണറായി വിജയൻ

മാധ്യമ പ്രവർത്തകർ ഒരാളെയും ആക്ഷേപിച്ചുസംസാരിക്കാൻ പാടില്ലെന്നും അത്തരം ആളുകളെ ബോധവത്കരിക്കാൻ സ്ഥാപനങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി

chief minister pinarayi vijayan criticises media  chief minister pinarayi vijayan against media in kerala  kozhikode press club pinarayi vijayan  പിണറായി വിജയൻ മാധ്യമങ്ങളെ വിമർശിച്ചു  മാധ്യമങ്ങൾക്കെതിരെ പിണറായി വിജയൻ  കോഴിക്കോട് പ്രസ് ക്ലബ്
മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Apr 2, 2022, 3:16 PM IST

കോഴിക്കോട് : മാധ്യമങ്ങൾ കച്ചവട താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പണത്തിന് മാത്രമാണ് മുൻതൂക്കം നൽകുന്നത്. ജനങ്ങളെ പലപ്പോഴും മറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ സ്ഥാപനങ്ങൾ ആത്മപരിശോധന നടത്താൻ തയാറാകണം.

ചില ഘട്ടങ്ങളിൽ സർക്കാരിനെതിരെ ശത്രുതാ മനോഭാവത്തോടെയാണ് മാധ്യമങ്ങൾ പെരുമാറുന്നത്. മാധ്യമ പ്രവർത്തകർ ഒരാളെയും ആക്ഷേപിച്ചുസംസാരിക്കാൻ പാടില്ലെന്നും അത്തരം ആളുകളെ ബോധവത്കരിക്കാൻ സ്ഥാപനങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്‍റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മാധ്യമ പ്രവർത്തകർ ഒരാളെയും ആക്ഷേപിക്കാന്‍ പാടില്ല, ആത്മപരിശോധനയ്ക്ക് തയാറാകണം': വിമർശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി : നാടിൻ്റെ വികസനത്തിൻ്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ ഇന്ന് മാധ്യമങ്ങൾക്ക് കഴിയുന്നില്ല. നിക്ഷിപ്‌ത താത്പര്യക്കാരെ തുറന്ന് കാട്ടാനും കഴിയുന്നില്ല. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാർത്തകള്‍. ഇന്ന് അതല്ല സ്ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുൻഗണന നൽകേണ്ടത്. വികസന പത്ര പ്രവർത്തനം മാധ്യമങ്ങള്‍ പാടേ ഉപേക്ഷിച്ചമട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം : നാടിൻ്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവർത്തിക്കണം. സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് ഇട കൊടുക്കരുത്. വികസനം സ്‌തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാധ്യമങ്ങൾ മാറരുത്.

സെക്രട്ടറിയേറ്റിൽ അഗ്നിബാധ ഉണ്ടായ ഉടനെ ഫയലുകൾ നശിപ്പിക്കാനാണെന്ന് നുണയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സെൻസേഷണൽ വാർത്ത നൽകി. ഒരു ഫയലും കത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വാർത്ത തിരുത്തിയില്ല. മാധ്യമങ്ങൾ സ്വയം പരിശോധനക്കും തിരുത്തലിനും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വവത്കരിക്കുന്നു. മുത്തങ്ങയിൽ പാവപ്പെട്ട ആദിവാസികൾക്ക് നേരെ നടന്ന വെടിവയ്പ്പ് അടിച്ചമർത്തലായി കാണാത്ത പത്രങ്ങളുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷപാതിത്വം പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല : ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഭൂമി വിലയുടെ രണ്ടിരട്ടിയാണ് നഷ്‌ടപരിഹാരം നല്‍കുന്നത്. 'അതുക്കുംമേലെ' നൽകാനും സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയില്‍ നിന്ന് സർക്കാർ ഒട്ടും പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്‍റ് എം.ഫിറോസ് ഖാൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ അഡ്വ. പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എം.കെ രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ.ബീന ഫിലിപ്പ്, പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ സംസാരിച്ചു.

Also Read: സതീശന്‍റെ വാദം പൊളിയുന്നു; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയെന്ന് എഐസിസി വെബ്സൈറ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.