ETV Bharat / state

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി; യുവാവ് പൊലീസ് പിടിയിൽ - ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ സുരക്ഷ വീഴ്‌ച

മങ്കരകലുങ്ക് സ്വദേശി തോമസ് എന്ന യുവാവിനെയാണ് ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തി  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തി യുവാവ്  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ  ഏറ്റുമാനൂർ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്  youth arrested for The drone flew over the Ettumanoor Mahadeva Temple  youth arrested for The drone flew over the Ettumanoor Mahadeva Temple in kottayam  Ettumanoor Mahadeva Temple  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ സുരക്ഷ വീഴ്‌ച  ഏറ്റുമാനൂർ മഹാദേവക്ഷേത്രം
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി; യുവാവ് പൊലീസ് പിടിയിൽ
author img

By

Published : Jun 20, 2022, 12:07 PM IST

കോട്ടയം: അതീവ സുരക്ഷ മേഖലയും ചരിത്ര പ്രസിദ്ധവുമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. മങ്കരകലുങ്ക് സ്വദേശി തോമസ് ആണ് അറസ്റ്റിലായത്. ഇയാൾ യുകെയിൽ നഴ്‌സ് ആണെന്നാണ് വിവരം.

ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തിങ്കളാഴ്‌ച(20.06.2022) രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഏഴരപ്പൊന്നാന അടക്കം കോടികൾ വിലവരുന്ന അമൂല്യ നിധികളും, ചരിത്ര പ്രാധാന്യമുള്ള അമൂല്യ ശേഖരങ്ങളുമുള്ള ക്ഷേത്രത്തിൽ ഡ്രോൺ നിരോധിച്ചിട്ടുണ്ട്.

ഈ വിലക്ക് മറികടന്നാണ് ഇയാൾ ഡ്രോൺ പറത്തിയത്. ക്യാമറയ്‌ക്ക് പോലും കർശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തിൽ ഇയാൾ ഡ്രോൺ പറത്തിയത് ദുരൂഹത ഉയർത്തുന്നു എന്ന് ക്ഷേത്രം വിശ്വാസികൾ പറയുന്നു. ക്ഷേത്രത്തിന് മുന്നിൽ ഡ്രോൺ പറത്തുന്നത് വഴി ക്ഷേത്രത്തിന്‍റെ മാതൃകയും, ഘടനയും പുറത്ത് പോകുകയും ഇത് സുരക്ഷയ്‌ക്ക് ഭീഷണിയാവുകയും ചെയ്യുന്നത് കൊണ്ടാണ് ഡ്രോൺ നിരോധിച്ചിട്ടുള്ളത്.

ഒരു യൂട്യൂബ് ചാനലിന് വേണ്ടി ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു ഇയാൾ എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.