ETV Bharat / state

പുതുപള്ളി പെരുന്നാള്‍; വെച്ചൂട്ടില്‍ പങ്കെടുത്തത് ആയിരങ്ങള്‍ - പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി

വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ പെരുന്നാളിനോടനുബന്ധിച്ച് നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് വെച്ചൂട്ട്

ചരിത്ര പ്രസിദ്ധമായ വെച്ചൂട്ടിൽ ആയിരങ്ങൾ പങ്കെടുത്തു  വെച്ചൂട്ട്  പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി  പള്ളി പെരുന്നാള്‍
പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വെച്ചൂട്ടില്‍ പങ്കെടുത്തത് ആയിരങ്ങള്‍
author img

By

Published : May 7, 2022, 5:22 PM IST

കോട്ടയം: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിനോടുബന്ധിച്ച് നടന്ന വെച്ചൂട്ടില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ശനിയാഴ്‌ച രാവിലെ 11 മണിയ്ക്ക് ആരംഭിച്ച വെച്ചൂട്ടില്‍ 501 പറ അരിയുടെ ചോറാണ് തയ്യാറാക്കിയത്. വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ പെരുന്നാളിനോടനുബന്ധിച്ച് കാലങ്ങളായി നടന്നു വരുന്ന ആചാരമാണ് വെച്ചൂട്ട്.

പള്ളി മുറ്റത്തെ പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ചേര്‍ന്നാണ് വെച്ചൂട്ട് വിളമ്പുന്നത്. ജാതി മത ഭേദമന്യ പള്ളിയുടെ പ്രവേശന കവാടം മുതല്‍ വെച്ചൂട്ടിനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. പൊലീസും വോളന്‍റിയര്‍മാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിച്ചത്.

പന്തലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടായിരുന്നു. രാവിലെ നടന്ന ഒൻപതിൻ മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് കാതോലിക ബാവാ പ്രധാന കാർമ്മികത്വം വഹിച്ചു. വെള്ളിയാഴ്‌ചയാണ് പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിച്ചത്.

രവിനല്ലൂരിലേക്ക് ഉച്ച കഴിഞ്ഞ് 2 മണിക്ക് നടന്ന റാസയ്ക്ക് ശേഷം നടന്ന അപ്പവും കോഴിയിറച്ചി വിളമ്പലിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

also read: പള്ളി കത്തീഡ്രലാക്കി; എൽ.എം.എസ് പള്ളിക്ക് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.