കോട്ടയം: ജില്ലയിൽ നിർമാണ പ്രവർത്തനത്തിനിടെ എസ്‌പിസിഎസ് വക ഭൂമിയിൽ നിന്നും കണ്ടെത്തിയ അസ്ഥികൂട അവശിഷ്‌ടങ്ങൾ തിരിച്ചറിഞ്ഞു. വൈക്കം വെച്ചൂരിൽ നിന്നും കാണാതായ ജിഷ്‌ണു ഹരിദാസിന്‍റെ അസ്ഥികൂട അവശിഷ്‌ടങ്ങൾ ആണെന്നാണ് കണ്ടെത്തൽ. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചള്ള അന്വേഷണത്തിലാണ് മൃതദേഹം ജിഷ്‌ണുവിന്‍റെ ആണെന്ന് തിരിച്ചറിഞ്ഞത്.
ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ജിഷ്‌ണുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ വൈക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജൂൺ മൂന്ന് മുതലാണ് ജിഷ്‌ണു ഹരിദാസിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ജിഷ്‌ണുവിനെ കണ്ടെത്താൻ കഴിയാതിരുന്നതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടം കണ്ടെത്തിയ സ്ഥലത്ത് നിന്നും കിട്ടിയ വസ്‌ത്രങ്ങളും ചെരുപ്പുകളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അതേ സമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു