ETV Bharat / state

രാഷ്ട്രീയ കേരളം പാലായിലേക്ക്; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ - പാലായിലേക്ക് മുതിർന്ന നേതാക്കന്മാർ

വോട്ടുറപ്പിക്കാൻ മുതിർന്ന നേതാക്കൾ പാലായിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ കെ ആൻ്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പാലായിലെത്തും.

പാലായിലേക്ക് മുതിർന്ന നേതാക്കന്മാർ
author img

By

Published : Sep 18, 2019, 12:52 PM IST

കോട്ടയം: സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പാലായിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങും. മൂന്നു ദിവസങ്ങളിലായി മൂന്നു യോഗങ്ങളില്‍ വീതം മുഖ്യമന്ത്രി സംസാരിക്കും. പരമാവധി വോട്ടുകള്‍ ഉറപ്പാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എൽ ഡി എഫ് നീക്കം. വൈകിട്ട് 4ന് കൊല്ലപ്പള്ളിയിലും അഞ്ചിന് കരൂരും മുഖ്യമന്ത്രി പങ്കെടുക്കും.

യുഡിഎഫിനായി എ കെ ആൻ്റണിയാണ് പ്രചരണ രംഗത്ത്. എ കെ ആൻ്റണി പങ്കെടുക്കുന്ന പൊതുയോഗത്തിൽ പി ജെ ജോസഫും വേദി പങ്കിടും. കുരിശുപള്ളി കലവയില്‍ വൈകിട്ട് നാലിന് നടക്കുന്ന യോഗത്തില്‍ ജോസ് കെ മാണിയും പങ്കെടുക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും പ്രചരണത്തിനെത്തും. എൻഡിഎ പ്രചരണത്തിനായി ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി വി മുരളീധര്‍ റാവു നാളെ പാലായിലെത്തും. ദേശീയ സെക്രട്ടറി സുനില്‍ ദിയോദാര്‍, കെ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. ഭരണങ്ങാനം, എലിക്കുളം മീനച്ചില്‍ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പൻ്റെ വാഹന പര്യടനം.

തലനാട്, മൂന്നിലവ് പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പ്രചാരണം തുടരും. കടനാട് മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ പര്യടനം.

Intro:മുഖ്യമന്ത്രി പാലായിൽBody: സ്ഥാനാര്‍ത്ഥികള്‍ക്ക വോട്ടുറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പാലായിലേക്ക്. ഇതോടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും. ഇടതു മുന്നണിക്കായി മുഖ്യമന്ത്രിയും യു.ഡി.എഫി.നായി എ.കെ ആന്റണിയും ഇന്ന് പ്രചാരണത്തിനെത്തും. ആന്റണിക്കൊപ്പം പി.ജെ ജോസഫും ഇന്ന് വേദി പങ്കിടും. വി മുരളീധര്‍ റാവു നാളെ പാലായിലെത്തും.പരമാവധി വോട്ടുകള്‍ ഉറപ്പാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍.ഡി.എഫ് നീക്കം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങും. മൂന്നു ദിവസങ്ങളിലും മൂന്നു യോഗങ്ങളില്‍ വീതം മുഖ്യമന്ത്രി സംസാരിക്കും. പത്ത് മണിക്ക് മേലുകാവിലാണ് ആദ്യ പരിപാടി. വൈകിട്ട് 4ന് കൊല്ലപ്പള്ളിയിലും അഞ്ചിന് കരൂരുമാണ് മറ്റ് പൊതുയോഗങ്ങള്‍. യുഡിഎഫിനായി എകെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗത്തില് പിജെ ജോസഫും വേദി പങ്കിടും. കുരിശുപള്ളി കലവയില്‍ വൈകിട്ട് നാലിന് നടക്കുന്ന യോഗത്തില്‍ ജോസ് കെ മാണിയും എത്തും.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍,പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമെത്തും. ഭരണങ്ങാനം, എലിക്കുളം മീനച്ചില്‍ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വാഹന പര്യടനം. തലനാട്, മൂന്നിലവ് പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രചാരണം തുടരും. കടനാട് മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലാണ് എന്‍ഡിഎ സഥാനാര്‍ത്ഥി എന്‍ ഹരിയുടെ പര്യടനം. പ്രചരണത്തിനായി ദേശീയ നേതാവ് വി മുരളീധര്‍ റാവു ഇന്ന് പാലായിലെത്തും. സുനില്‍ ദിയോദാര്‍, കെ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവരും മണ്ഡലത്തിലുണ്ട്.

Conclusion:ഇ.റ്റി.വി ഭാരത് '
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.