ETV Bharat / state

ജോസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് സജി മഞ്ഞക്കടമ്പൻ

മാണി സി കാപ്പൻ്റെ പേരിനോട് സാമ്യമുള്ളയാളെ രംഗത്തിറക്കിയത് പരാജയഭീതിമൂലമാണെന്ന് സജി മഞ്ഞക്കടമ്പൻ.

Jose K Mani  UDF  LDF  Mani C Kappan  ജോസ് കെ മാണി  സജി മഞ്ഞക്കടമ്പൻ
ജോസ് കെ മാണി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പൻ
author img

By

Published : Apr 3, 2021, 4:55 PM IST

Updated : Apr 3, 2021, 5:08 PM IST

കോട്ടയം:പാലായിൽ തോൽവി ഉറപ്പായ ജോസ് കെ മാണി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍. മാണി സി കാപ്പനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ പാലായിലെ വോട്ടർമാർ തിരിച്ചറിയും. എന്ത് തരംതാണ പണിയും ചെയ്‌ത് എതിർ സ്ഥാനാർഥിയെ മോശക്കാരനാക്കാനുള്ള ശ്രമമാണ് ജോസ് നടത്തുന്നത്. അതിൻ്റെ തെളിവാണ് മാണി സി കാപ്പന്‍റെ മകൻ എന്നുപറഞ്ഞ് ഒരു മദ്യപാനിയെ ഏർപ്പാട് ചെയ്‌തത്. ഇയാളെ വീടുവീടാന്തരം എത്തിച്ച് വോട്ടുപിടിക്കാൻ എന്ന വ്യാജേന അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്. മാണി സി കാപ്പൻ്റെ പേരിനോട് സാമ്യമുള്ള മറ്റൊരാളെ രംഗത്തിറക്കിയതും പരാജയഭീതിമൂലമാണെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

ജോസ് കെ മാണി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പൻ

സിവിൽ കോടതിയിലെ 15 വർഷം പഴക്കമുള്ള ചെക്കുകേസ് തെരഞ്ഞെടുപ്പ് സമയത്ത് കുത്തിപ്പൊക്കുന്നത് ആരുടെ താൽപര്യമാണെന്ന് പാലാക്കാർ മനസിലാക്കണം. ഒന്നര വർഷക്കാലം എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ എന്തുകൊണ്ടാണ് ഈ വിഷയം ഉന്നയിക്കാതിരുന്നതെന്ന് വോട്ടർമാർ തിരിച്ചറിയണം. പാലാഴി ടയേഴ്‌സിലെ അഴിമതിക്കെതിരെ ഇടതുപക്ഷം പാലായിൽ നിരന്തര സമരം നടത്തിയിരുന്നു. ഇത്തരമൊരു സമരത്തിൽ പങ്കെടുക്കെ കുഴഞ്ഞുവീണ് മരിച്ച സിപിഐ നേതാവ് എൻ കരുണാകരൻ്റെ കുടുംബത്തോട് എന്താണ് ഇപ്പോൾ പറയാനുള്ളതെന്നും സജി മഞ്ഞക്കടമ്പൻ ചോദിച്ചു.
അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടിന് വില ഉണ്ടെങ്കിൽ അദ്ദേഹം ജയിച്ചിരിക്കുമെന്നാണ് ജോസ് അനുയായികൾ ഇപ്പോൾ പറയുന്നത് . ഇത് പാലായിലെ ജനങ്ങളെ വിലക്കെടുക്കാൻ ഉള്ള വിഫലശ്രമത്തിന്‍റെ ഭാഗമാണ്. പാലായിലെ വോട്ടർമാർ ഉണർന്ന് പ്രവർത്തിക്കണം. അനധികൃതമായി സമ്പാദിച്ച പണം വോട്ടിനുവേണ്ടി വിതരണം ചെയ്യുകയാണെങ്കിൽ നിർബന്ധമായും വാങ്ങി പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായമായി കൊടുക്കാൻ തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.

Last Updated : Apr 3, 2021, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.