ETV Bharat / state

ശബരിമല വെടിപ്പുര അപകടം; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി മരിച്ചു - പൊള്ളലേറ്റ് മരിച്ചു

ചെങ്ങന്നൂർ ചെറിയനാട് പാലക്കുന്ന് രജീഷാണ് മരിച്ചത്. ജനുവരി രണ്ടിന് കതിനയിൽ വെടിമരുന്ന് നിറയ്‌ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേർക്ക് പൊള്ളലേറ്റു. ഇതിൽ തോന്നയ്‌ക്കാട് ആറ്റുവാശ്ശേരി ജയകുമാർ ജനുവരി ആറിന് മരിച്ചു.

ചെങ്ങന്നൂർ ചെറിയനാട്  ശബരിമല വെടിപ്പുര അപകടം  വെടിപ്പുരയ്‌ക്ക് തീ പിടിച്ചു  കതിനയ്‌ക്ക് തീ പിടിച്ച് അപകടം  ശബരിമലയിൽ വെടിമരുന്നിന് തീ പിടിച്ചു  ശബരിമല  ശബരിമല അപകടത്തിൽ മരണം രണ്ടായി  വെടിപ്പുര അപകടം  വെടിപ്പുര അപകടത്തിൽ രണ്ട് മരണം  sabarimala fireworks blast one died  sabarimala fireworks blast  sabarimala  പൊള്ളലേറ്റ് മരിച്ചു  ശബരിമലയിൽ പൊള്ളലേറ്റ് മരിച്ചു
ശബരിമല
author img

By

Published : Jan 16, 2023, 12:39 PM IST

Updated : Jan 16, 2023, 1:06 PM IST

കോട്ടയം: ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിപ്പുരയ്‌ക്ക് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് പാലക്കുന്ന് രജീഷാണ് (40) ഇന്ന് രാവിലെ 9.30ഓടെ മരിച്ചത്. ജനുവരി രണ്ടിന് വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറത്തിന് സമീപം വെടിക്കെട്ടുപുരയിൽ കതിനയിൽ വെടിമരുന്ന് നിറയ്‌ക്കുന്നതിനിടെ തീ പടർന്നാണ് പൊളളലേറ്റത്.

40 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹത്തെ ശബരിമലയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഇദ്ദേഹത്തോടൊപ്പം 20 ശതമാനത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂർ കരയ്‌ക്കാട് പാലക്കുന്ന് മോടിയിൽ അമൽ(28) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ തോന്നയ്ക്കാട് ആറ്റുവാശ്ശേരി ജയകുമാർ(47) ജനുവരി ആറിന് മരണപ്പെട്ടിരുന്നു.

ശബരിമലയിലെ വെടിക്കെട്ട് കരാറുകാരൻ്റെ തൊഴിലാളിയായി പ്രവർത്തിച്ചു വരികയായിരുന്നു രജീഷ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also read: സന്നിധാനത്ത് വെടിപ്പുരയ്‌ക്ക് തീ പിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Last Updated : Jan 16, 2023, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.