ETV Bharat / state

മഴയില്ല, അപ്പർകുട്ടനാട്ടിലെ നെൽകർഷകർ പ്രതിസന്ധിയില്‍ - കോട്ടയം

കൂടുതൽ മഴ ലഭിച്ച് കിഴക്കൻ വെള്ളത്തിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായാൽ മാത്രമെ മണ്ണിലെ ഉപ്പും പുളിയും മാറുകയുള്ളൂ

നെൽകർഷകർ പ്രതിസന്ധിയില്‍
author img

By

Published : Jul 8, 2019, 12:06 PM IST

Updated : Jul 8, 2019, 12:58 PM IST

കോട്ടയം: മഴയുടെ കുറവുമൂലം അപ്പർകുട്ടനാട്ടിലെ നെൽകർഷകർ പ്രതിസന്ധിയില്‍. അപ്പർകുട്ടനാടാൻ മേഖലകളിൽ വർഷ കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും മഴയും കിഴക്കൻ വെള്ളവും ഇക്കുറി കൃത്യമായി ലഭിച്ചില്ല. ഇതോടെ ജലാശയങ്ങളിലെ ഉപ്പ് അളവ് വർധിക്കുകയും മണ്ണിൽനിന്നും പുളി ഇറങ്ങി നെൽകൃഷിക്ക് പ്രതികൂല സാഹചര്യം ഉണ്ടാവുകയും ചെയ്തു. കൂടുതൽ മഴ ലഭിച്ച് കിഴക്കൻ വെള്ളത്തിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായാൽ മാത്രമെ മണ്ണിലെ ഉപ്പും പുളിയും മാറുകയുള്ളൂ. തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുന്നത് മൂലം ജലാശയങ്ങളില്‍ ഉപ്പു വെള്ളം നിറയുകയാണ്. ഇതും കൃഷിക്ക് തിരിച്ചടിയാവുന്നു.

മഴയില്ല, അപ്പർകുട്ടനാട്ടിലെ നെൽകർഷകർ പ്രതിസന്ധിയില്‍
കുമരകത്ത് 310 ഏക്കറോളം വരുന്ന തെക്കേ മൂലേപ്പാടം, തെക്കെ പള്ളിപ്പാട്ട് തുടങ്ങിയ പാടശേഖരങ്ങൾ ഉഴുത് നെല്ല് വിതച്ചങ്കിലും മഴ പെയ്യാതിരുന്നതോടെ വിത്തിൽ ഭൂരിഭാഗവും പക്ഷികൾ ആഹാരമാക്കി. വെള്ളം ലഭിക്കാത്തതിനാൽ കിളിർത്തു പൊങ്ങിയ നെൽ ചെടികൾക്ക് ഉണങ്ങി പോവുകയും ചെയ്തു. കുമരകം കൃഷിഭവന്‍റെ കീഴിൽ 13 പാടശേഖരങ്ങളിലായി 1267 ഏക്കറിലെ കൃഷിയാണ് ഇത്തവണ പ്രതിസന്ധിയിലായിരിക്കുന്നത്. ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നത് വർഷ കൃഷിക്കാണെന്നാണ്‌ കർഷകർ പറയുന്നത്. എന്നാല്‍ വർഷ കൃഷിക്ക് വിത്ത് ഇറക്കാൻ താമസിച്ചാൽ പുഞ്ചകൃഷി ഉപേക്ഷിക്കേണ്ടിവരും എന്ന ആശങ്കയിലാണ് കർഷകർ.

Intro:Body:

https://twitter.com/ANI/status/1148073361429471232                                                                                                                                                                                                                                                                         

Conclusion:
Last Updated : Jul 8, 2019, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.