കോട്ടയം: സ്വകാര്യബസ് ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ചു. ഈരാറ്റുപേട്ട പാലാ റോഡിലെ അമ്പാറ ജങ്ഷനിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരിക്കും പരിക്കേറ്റു.
എറണാകുളത്ത് നിന്നും പൂഞ്ഞാറിലേക്ക് വരികയായിരുന്ന ബസാണ് ഓട്ടോറിക്ഷക്ക് പിന്നില്‍ ഇടിച്ചത്. എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍റ് ജോര്‍ജ് എന്ന ബസ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.