കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ്ച്ചന്‍റെ (ചാവറയച്ചൻ) കബറിടത്തിൽ പൂക്കളർപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചാവറയച്ചന്‍റെ തിരുശേഷിപ്പുകളുള്ള മാന്നാനം സെന്‍റ് ജോസഫ്സ് സിറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിലാണ് അര്‍ച്ചന നടന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉപരാഷ്ട്രപതിക്കൊപ്പം പള്ളിയിലെത്തി.
അച്ചന്‍റെ 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്‍റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് അനുസ്മരണ പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെയാണ് ഉപരാഷ്ട്രപതി കോട്ടയത്ത് എത്തിയത്.
കൊച്ചി ഐ.എൻ.എസ് ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ദക്ഷിണ മേഖല ഐ.ജി.പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും.
Also Read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊച്ചിയില്‍ ഊഷ്‌മള സ്വീകരണം