കോട്ടയം: നിർത്തിയിട്ട ട്രെയിനിന്‍റെ എഞ്ചിന് കീഴിൽ ഒളിച്ച് പാറമ്പുഴ സ്വദേശി രാജേഷ്. യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെത്തിച്ചു. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം കോതനല്ലൂരിലാണ് സംഭവം.
വെള്ളിയാഴ്‌ച രാവിലെയായിരുന്നു യുവാവ് ട്രെയിനടിയിൽ കയറി പരിഭ്രാന്തി പരത്തിയത്. കോതനല്ലൂർ റെയിൽവേ ക്രോസിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ട്രാക്കിൽ കയറി നിന്ന ഇയാൾ ട്രെയിനടിയിൽ കയറിക്കിടക്കുകയായിരുന്നു.
ഇയാളെ പിന്നീട് പൊലീസ് കോട്ടയം മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ALSO READ: ട്രെയിനിൽ നിന്ന് വീണ യുവതിയെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥർ