ETV Bharat / state

ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാതെ വലഞ്ഞ് ചിറ്റാറ്റിന്‍കരയിലെ വിദ്യാർഥികൾ

author img

By

Published : Jun 3, 2021, 6:16 PM IST

Updated : Jun 3, 2021, 6:59 PM IST

നഗരപ്രദേശത്ത് നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂവെങ്കിലും പലപ്പോഴും ത്രീജി (3G) പോലും ലഭിക്കാറില്ലെന്ന് തിടനാട് നിവാസികൾ.

ഓണ്‍ലൈന്‍ ക്ലാസ് വാർത്ത  ബിഎസ്എന്‍എല്‍ ടവര്‍  മൊബൈല്‍ കമ്പനിയുടെയും റേഞ്ച് വാർത്ത  Online Classes Students of Chittatinkara without getting range  Online Classes
ഓൺലൈൻ ക്ലാസുകൾ: റേഞ്ച് ലഭിക്കാതെ ചിറ്റാറ്റിന്‍കര മൂന്നാംതോടിലെ വിദ്യാർഥികൾ

കോട്ടയം : ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാതെ വലഞ്ഞ് കോട്ടയം തിടനാട് പഞ്ചായത്തിലെ ചിറ്റാറ്റിന്‍കര മൂന്നാംതോട് വിദ്യാർഥികൾ. നഗരപ്രദേശത്ത് നിന്നും രണ്ടരകിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂവെങ്കിലും പ്രദേശത്തെ വീടുകളില്‍ ഒരു മൊബൈല്‍ കമ്പനിയുടെയും റേഞ്ച് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചുറ്റും സ്വകാര്യ കമ്പനികളുടേതടക്കം ടവറുകള്‍ ഉണ്ടെങ്കിലും പലപ്പോഴും ത്രീജി (3G) പോലും ലഭിക്കാറില്ലെന്ന് തിടനാട് നിവാസികൾ പറയുന്നു. ബിഎസ്എന്‍എല്‍ വഴി ലഭിക്കുന്നത് ടുജി (2G) നെറ്റ്‌വര്‍ക്ക് മാത്രമാണെന്നും പലപ്പോഴും ഇത് പോലും ലഭിക്കാറില്ലെന്നും വിദ്യാർഥികൾ പറയുന്നു.

Read more: ഓൺലൈൻ ക്ലാസുകൾ വിദൂര സ്വപ്‌നമായി ചിങ്കക്കല്ല് ആദിവാസി കോളനിയിലെ കുട്ടികൾ

സ്വകാര്യ കമ്പനികളുടെ റേഞ്ച് കിട്ടണമെങ്കില്‍ പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകണം. പ്രദേശത്ത് വൈദ്യുത തടസം പതിവ് സംഭവമായതിനാല്‍ ക്ലാസ് കിട്ടിണമെങ്കില്‍ യൂട്യൂബില്‍ കയറണം. അവിടെയും പ്രധാന വെല്ലുവിളി മൊബൈല്‍ റേഞ്ചിൻ്റെ ലഭ്യതക്കുറവാണ്. നെറ്റ്‌വര്‍ക്ക് കിട്ടാന്‍ കുട്ടികളെല്ലാം സമീപത്തെ കലുങ്കിന് സമീപം ഒത്തുകൂടുകയാണ് ചെയ്യുന്നത്.

ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാതെ വലഞ്ഞ് ചിറ്റാറ്റിന്‍കരയിലെ വിദ്യാർഥികൾ

50-ൽ അധികം വിദ്യാർഥികളും ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരും പ്രദേശത്ത് താമസക്കാരായുണ്ട്. കേബിള്‍ വഴിയുള്ള നെറ്റ് സൗകര്യമാണ് ചിലർ ഉപയോഗിക്കുന്നത്. നെറ്റിനായി മാത്രം തുക മുടക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഏറെയും. ഫോർ ജി (4G) സേവനം നല്‍കുന്ന സ്വകാര്യ കമ്പനികളുടെ സിഗ്നല്‍ ലഭിച്ചാല്‍ പ്രശ്‌ന പരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് എംഎല്‍എക്ക് ഇതുസംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്വാകര്യ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ മറുപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാരും വിദ്യാര്‍ഥികളും.

Last Updated : Jun 3, 2021, 6:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.