ETV Bharat / state

ശബരിമല മേൽശാന്തി നിയമനം; ദേവസ്വം ബോർഡിന്‍റെ നിലപാട് തട്ടിപ്പെന്ന് മലയരയ മഹാസഭ - ശബരിമല

ദേവസ്വം ബോർഡ് ജാതി താൽപര്യങ്ങളെ ഒളിച്ചു കടത്തുകയാണെന്ന് മലയരയ മഹാസഭ

മലയരയ മഹാസഭ  ശബരിമല മേൽശാന്തി നിയമനം  ശബരിമല മേൽശാന്തി നിയമനത്തിൽ മലയരയ മഹാസഭ  MALA ARAYA MAHASABHA AGAINST DEVASWOM BOARD  ദേവസ്വം ബോർഡ്  ദേവസ്വം ബോർഡിനെതിരെ മലയരയ മഹാസഭ  MALA ARAYA MAHASABHA  DEVASWOM BOARD  Sabarimala  ശബരിമല  ശബരിമല മേൽശാന്തി
ദേവസ്വം ബോർഡിന്‍റെ നിലപാട് തട്ടിപ്പെന്ന് മലയരയ മഹാസഭ
author img

By

Published : Dec 9, 2022, 9:02 PM IST

കോട്ടയം: ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിമാർ പരമ്പരാഗതമായി മലയാള ബ്രാഹ്മണന്മാരായിരുന്നെന്ന ദേവസ്വം ബോർഡിന്‍റെ വാദം ശുദ്ധ തട്ടിപ്പാണെന്ന് മലയരയ മഹാസഭ. ബോർഡിന്‍റെ ജാതിവാദപരമായ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി. കെ സജീവ് പറഞ്ഞു.

ദേവസ്വം ബോർഡിന്‍റെ നിലപാട് തട്ടിപ്പെന്ന് മലയരയ മഹാസഭ

ദേവസ്വം ബോർഡ് ജാതി താൽപര്യങ്ങളെ ഒളിച്ചു കടത്തുകയാണെന്നും ഇവർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല ഉൾപ്പെടെ 18 മലകളിലെയും പൂജകൾ നിശ്ചയിച്ചിരുന്നതും നടത്തിയിരുന്നതും മലയരയ പൂജാരിമാരായിരുന്നു എന്ന് തിരുവിതാംകൂറിലെത്തിയ മിഷനറി ആയിരുന്ന സാമുവൽ മാറ്റീർ രേഖപ്പെടുത്തിയിട്ടുണ്ട്.

മേലുകാവിലെ തലനാനി അരയനായിരുന്നു ശബരിമലയിലെ പൂജാരി എന്ന് ഡബ്ല്യുജെ റിച്ചാർഡും രേഖപ്പെടുത്തിയിട്ടുണ്ട്. വസ്‌തുത ഇതായിരിക്കവെയാണ് ദേവസ്വം ബോർഡിന്‍റെ ജാതി ഉറപ്പിക്കൽ നിലപാട്. ലോകാവസാനം വരെ ശബരിമലയിലെ പൂജാരി സ്ഥാനം ഒരു സമുദായത്തിന് വേണ്ടി സംവരണം ചെയ്യുകയാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്.

കേരളത്തിലെ പുരോഗമന സർക്കാർ ബോർഡിന്‍റെ നിലപാടിന് കൂട്ടുനിൽക്കരുതെന്നും മലയരയ മഹാസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. ട്രഷറർ എം ബി രാജൻ, എം കെ സജി, പ്രൊഫസർ അരുൺനാഥ്, പ്രൊഫസർ സ്വാതി കെ ശിവൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.