ETV Bharat / state

ഗൂഗിളില്‍ തിരഞ്ഞ് കള്ളനോട്ട് അച്ചടിച്ചു ; കോട്ടയത്ത് വ്യാജ കറന്‍സി നൽകി ലോട്ടറി വാങ്ങിയ അമ്മയും മകളും അറസ്‌റ്റില്‍

കോട്ടയത്ത് ലോട്ടറി കച്ചവടക്കാർക്ക് കള്ളനോട്ട് നൽകിയ കേസിൽ അമ്മയും മകളും അറസ്‌റ്റില്‍, കള്ളനോട്ടടി ഗൂഗിളിൽ സെർച്ച് ചെയ്തുപഠിച്ച ശേഷമെന്ന് വിശദീകരണം

Kottayam  Fake Note  Mother and Daughter  Kottayam  ഗൂഗിളില്‍ നിന്ന് പഠിച്ച്  വ്യാജനോട്ട്  ലോട്ടറി  അമ്മയും മകളും  കോട്ടയം  പൊലീസ്
ഗൂഗിളില്‍ നിന്ന് പഠിച്ച് കള്ളനോട്ട് അച്ചടിച്ചു; വ്യാജനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ അമ്മയും മകളും അറസ്‌റ്റില്‍
author img

By

Published : Nov 24, 2022, 9:09 PM IST

കോട്ടയം : കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ അമ്മയും മകളും പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ കലവൂർ ക്രിസ്‌തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി (68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ബുധനാഴ്‌ച കോട്ടയം നഗരത്തിലെ കടയിൽ നിന്ന് ലോട്ടറി വാങ്ങുന്നതിനായി വിലാസിനി കള്ളനോട്ടുമായി എത്തി.എന്നാല്‍ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് വെസ്‌റ്റ് പൊലീസ് സ്ഥലത്തെത്തുകയും അവരുടെ കൈവശമുള്ളത് കള്ളനോട്ടാണെന്ന് തിരിച്ചറിയുകയും ചെയ്‌തു. ഉടനെ തന്നെ വിലാസിനിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. തുടർന്ന് ഈ കേസില്‍ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിലാസിനിയെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കി. വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തി മകൾ ഷീബയെ പിടികൂടുകയും ചെയ്‌തു.

വീടിന്‍റെ ഹാളിലെ കട്ടിലിനടിയിൽ പത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 500 രൂപയുടെ 31 ഉം, 200 രൂപയുടെ ഏഴും, 100 രൂപയുടെ നാലും, 10 രൂപയുടെ എട്ടും വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പും, പ്രിന്‍ററും, സ്കാനറും പിടിച്ചെടുത്തു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഗിളിൽ സെർച്ച് ചെയ്ത് പഠിച്ച ശേഷമാണ് വ്യാജ കറൻസി ഉണ്ടാക്കിയതെന്നും, അതിനുശേഷം അമ്മയുടെ കയ്യിൽ കൊടുത്ത് ലോട്ടറി കച്ചവടക്കാർക്കും, മാർക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാർക്കും നല്‍കി സാധനങ്ങൾ വാങ്ങിയതായും ഇവര്‍ സമ്മതിച്ചു.

കോട്ടയം വെസ്‌റ്റ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ശ്രീജിത്ത്.ടി, സിപിഒമാരായ ജോർജ് എ.സി, മഞ്ജുള, ഷാഹിന സി.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.