ETV Bharat / state

ഫ്രാങ്കോ മുളക്കലിനെതിരെ സേവ് ഔർ സിസ്റ്റേഴ്സ് ഫോറം - nun rape case

കുറ്റപത്രം സ്വീകരിക്കാനെത്തിയ വേളയിലായിരുന്നു അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചത്

ഫ്രാങ്കോ മുളക്കലിനെതിരെ സേവ് ഔർ സിസ്റ്റേഴ്സ് ഫോറം
author img

By

Published : May 14, 2019, 9:15 AM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർഥന നടത്തിയത് കത്തോലിക്കാ വിശ്വാസികളെ പരിഹസിക്കാനാണെന്ന് സേവ് ഔർ സിസ്റ്റേഴ്സ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റപത്രം സ്വീകരിക്കാനെത്തിയ വേളയിലായിരുന്നു അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചത്. സീറോ മലബാർ സഭയിലെ ബിഷപ്പുമാരെ കൂടാതെ വിശുദ്ധരും തന്റെ കൂടെയുണ്ടെന്ന തെറ്റായ സന്ദേശം നൽകാനാണ് ഫ്രാങ്കോയുടെ നീക്കമെന്നും എസ്ഒഎസ് ഫോറം വ്യക്തമാക്കി.

കെവിൻ വധക്കേസിൽ സർക്കാരിന് വേണ്ടി ഹാജരായ വക്കീൽ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോക്ക് വേണ്ടി ഹാജരായത് എന്നതിൽ ആശങ്കയുണ്ട്. ഈ കേസിൽ പൊലീസിനെ സ്വാധീനിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും എസ്ഒഎസ് ഫോറം പറയുന്നു. ഒരു കേസിൽ സർക്കാരിന് വേണ്ടിയും മറ്റൊരു കേസിൽ സർക്കാരിനെതിരെയും വാദിക്കുന്നത് ധാർമികമായി ശരിയല്ലെന്നും സേവ് ഔർ സിസ്റ്റേഴ്സ് ഫോറം അഭിപ്രായപ്പെട്ടു.

Intro:

Body:ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സേവ് ഔർ സിസ്റ്റേഴ്സ് ഫൊറം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റപത്രം സ്വീകരിക്കാനെത്തിയ വേളയിൽ കന്യാസ്ത്രീയായ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തിയത് കത്തോലിക്കാ വിശ്വാസികളെ പരിഹസിക്കാനാണെന്ന് എസ്. ഒ.എസ് കുറ്റപ്പെടുത്തി.സീറോ മലബാർ സഭയിലെ ബിഷപ്പുമാരെ കൂടാതെ വിശുദ്ധരും തന്റെ കൂടെയുണ്ടെന്ന തെറ്റായ സന്ദേശം നൽകാനാണ് ഫ്രാങ്കോയുടെ നീക്കം.
കെവിൻ വധക്കേസിൽ സർക്കാരിനു വേണ്ടി ഹാജരായ വക്കീൽ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ ക്ക് വേണ്ടി ഹാജരായത് എന്നതിൽ ആശങ്കയുണ്ട്. ഈ കേസിൽ പോലീസിനെ സ്വാധീനിക്കാനുള്ള പരിശ്രമത്തിന് ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ .ഒരു കേസിൽ സർക്കാരിന് വേണ്ടിയും മറ്റൊരു കേസിൽ സർക്കാരിനെതിരെയും വാദിക്കുന്നത് ധാർമികമായി ശരിയല്ലെന്നും സേവ് ഔർ സിസ്റ്റേഴ്സ് ഫോറം അഭിപ്രായപ്പെട്ടു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.