കോട്ടയം: ചിങ്ങവനം പരുത്തുംപാറയിൽ ഷാപ്പിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ഷാപ്പിലെ മുറിയിലെ മേശയ്‌ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഇദ്ദേഹം വർഷങ്ങളായി കുടുംബത്തെ ഉപേക്ഷിച്ച് തനിച്ചാണ് താമസം.
ALSO READ: 'സങ്കടം കൊണ്ട് പറയാ, ഇങ്ങനെ ഹോംവര്‍ക്ക് തരല്ലേ ടീച്ചറേ' ; അപേക്ഷിച്ച് വിദ്യാര്‍ഥി
ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിലെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.