ETV Bharat / state

ബിനോയ് കോടിയേരി വിഷയം: സിപിഎമ്മില്‍ നടക്കുന്നത് നാടകമെന്ന് ചെന്നിത്തല

author img

By

Published : Jun 22, 2019, 1:15 PM IST

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭ അധ്യക്ഷയെ സംരക്ഷിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് വിഷയം അവസാനിക്കുന്നില്ല. നാളെ ആന്തൂർ സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

രമേശ് ചെന്നിത്തല

കോട്ടയം: ബിനോയ് കോടിയേരി വിഷയത്തിൽ സിപിഎമ്മില്‍ നടക്കുന്നത് നാടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കുള്ളില്‍ വലിയ ജീർണതയാണ് ഉള്ളത്. സിപിഎം വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആന്തൂര്‍ നഗരസഭയിലെ പ്രവാസിയുടെ ആത്മഹത്യയില്‍ ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെയാണ്. അധ്യക്ഷയെ സംരക്ഷിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് വിഷയം അവസാനിക്കുന്നില്ല. സർക്കാരിലും പാർട്ടിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. നാളെ ആന്തൂർ സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ അനുവദിക്കില്ല. അഴിമതിക്കാരെല്ലാം ചേർന്ന് ഒരു പാവം ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത് അധാർമികമാണ്. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Intro:Body:

ബിനോയ് കോടിയേരി വിഷയത്തിൽ പാർട്ടിയിൽ നടക്കുന്നത് നാടകം. വലിയ ജീർണതയാണ് പാർട്ടിക്കുള്ളിൽ ഉള്ളത് സിപിഎം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. നാളെ ആന്തൂർ സന്ദർശിക്കും

സർക്കാരിലും പാർട്ടിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് അവസാനിക്കുന്ന വിഷയമല്ല. ആദ്യം നടപടിയെടുക്കേണ്ടത് നഗരസഭ അധ്യക്ഷക്കെതിരെ. നഗരസഭ ചെയർപേഴ്സണെ രക്ഷിക്കുന്നത് എന്തുകൊണ്ട്. രാജുനാരായണ സ്വാമിയെ പിരിച്ചു വിടരുത്. അഴിമതിക്കാർ എല്ലാം ചേർന്ന് ഒരു പാവം ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത് അധാർമികം. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കും

രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ അനുവദിക്കില്ല

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.