കോട്ടയം : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കോട്ടയത്ത് വീണ്ടും ഫ്ലക്‌സ് ബോര്‍ഡ്. ശനിയാഴ്‌ച (ഒക്‌ടോബര്‍16) രാത്രിയോടെയാണ് കോട്ടയം നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശശി തരൂര്‍ അനുകൂല ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത്. തങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ശശി തരൂര്‍ ഫാന്‍സുകാരാണെന്നുമായിരുന്നു ഫ്സക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരുടെ പ്രതികരണം.
രാത്രി പത്തരയ്ക്ക് ശേഷം ജോസ്‌കോ ജ്വല്ലറി, മലയാള മനോരമ ജങ്ഷന്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് ശശി തരൂര്‍ അനുകൂല ഫ്‌ളക്‌സുകള്‍ നിരന്നത്. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ 'തിങ്ക് ടുമോറോ തിങ്ക് തരൂര്‍' എന്ന ഫ്‌ളക്‌സാണ് സ്ഥാപിക്കപ്പെട്ടത്. തങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തരൂരിനെ പിന്‍തുണയ്ക്കുമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
തരൂരിന് അഭിവാദ്യങ്ങള്‍ എന്ന ഫ്ലക്‌സുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്‌ച വൈകിട്ട് പാമ്പാടിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോട്ടയം നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ കോട്ടയം ഈരാറ്റുപേട്ടയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തുണച്ച് പ്രകടനം നടത്തിയിരുന്നു.
പാലായിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂര്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി ശശി തരൂര്‍ അനുകൂല പ്രമേയവും പാസാക്കി.