കോട്ടയം: ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ നാല് പേരിൽ അമ്മയും മകളും മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്‍റെ ഭാര്യ സീന(48), മകൾ സൂര്യ(26) എന്നിവരാണ് മരിച്ചത്. സുകുമാരൻ(52), ഇളയ മകൾ സുവർണ(23) എന്നിവർ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാതി 10.30ന് അയൽവാസികളാണ് നാല് പേരെയും അവശ നിലയിൽ കണ്ടെത്തിയത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചിരുന്നു. മറ്റുള്ളവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മകൾ സുവർണയ്ക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അടുത്തിടെ സൂര്യയ്ക്കും മാനസിക പ്രശ്‌നമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നിശ്ചയിച്ച വിവാഹം സുകുമാരന്‍റെ കുടുംബം തന്നെ വേണ്ടെന്ന് വച്ചിരുന്നു. ഇതുമൂലം കുടുംബം മനോവിഷമത്തിലായിരുന്നു എന്നു പറയപ്പെടുന്നു. കൊവിഡ് സാമ്പത്തിക പ്രതിസന്ധികളും കുടുംബത്തെ അലട്ടിയിരുന്നു.
സുകുമാരന്‍ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍.
Also Read: സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന