ETV Bharat / state

ജീവനെടുക്കും തിരമാലകൾ; കൊല്ലം ബീച്ചിൽ പതിയിരിക്കുന്ന അപകടങ്ങൾ - അപകടങ്ങൾ

കുളിക്കാനോ തിരമാലകൾക്ക് ഒപ്പം ഇറങ്ങാനോ കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിലല്ല കൊല്ലം ബീച്ച്. ഇക്കാര്യം അറിയാതെ പലരും അപകടത്തിലേക്ക് നടന്നടുക്കുകയാണ്.

കൊല്ലം ബീച്ചിൽ പതിയിരിക്കുന്ന അപകടങ്ങൾ
author img

By

Published : Jul 19, 2019, 10:51 PM IST

Updated : Jul 24, 2019, 10:50 AM IST

കൊല്ലം: മറ്റു ബീച്ചുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കൊല്ലം ബീച്ച്. തീരം കഴിഞ്ഞ് കുത്തനെ താഴ്ന്നാണ് ബീച്ചിന്‍റെ കിടപ്പ്. തീരത്ത് നിന്നുള്ള അകലം അനുസരിച്ച് ആഴം കൂടും. കുളിക്കാനോ തിരമാലകൾക്ക് ഒപ്പം ഇറങ്ങാനോ കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിലല്ല കൊല്ലം ബീച്ച്. ഇക്കാര്യം അറിയാതെ പലരും അപകടത്തിലേക്ക് നടന്നടുക്കുകയാണ്. മൺസൂൺ കാലത്ത് രൂപപ്പെടുന്ന മണൽ തിട്ടകൾ ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. കാൽ നനയ്ക്കാൻ എത്തുന്ന പലരും തിട്ടയുടെ ഭാഗം ഇടിഞ്ഞുവീണ് കടലിൽ വീഴുന്നത് പതിവുകാഴ്ചയാണ്. മാസങ്ങൾക്ക് മുമ്പ് രണ്ട് ദമ്പതികൾ സമാന സാഹചര്യത്തിലാണ് മരിച്ചത്. ലൈഫ് ഗാർഡുകൾ എത്ര ഉപദേശിച്ചാലും ഇവിടെയെത്തുന്നവർ മുഖവിലക്കെടുക്കാറില്ല.

അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ച്
തങ്കശ്ശേരിയിൽ പുലിമുട്ട് സ്ഥാപിച്ചതിന് പിന്നാലെ കൂറ്റൻ തിരമാലകളാണ് ആഞ്ഞുവീശുന്നത്. തിര ശക്തമായി അടിക്കുന്ന സ്ഥലത്തുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെയാണ് ചിലർ തിരയിലേക്ക് ഇറങ്ങുന്നത്. തടയുന്ന ലൈഫ് ഗാർഡുകളോട് വഴക്കിടുന്നതും ചിലർക്ക് ഹരമാണ്. അവധി ദിനങ്ങളിൽ കുറഞ്ഞത് പതിനായിരം പേരെങ്കിലും കൊല്ലം ബീച്ചിൽ എത്തുമെന്നാണ് കണക്ക്. പക്ഷേ ഇവരുടെ സംരക്ഷണത്തിന് ഒന്നിടവിട്ട ദിവസം നാലു ലൈഫ് ഗാർഡുകൾ മാത്രമാണ് ആകെയുള്ളത്. കടൽക്ഷോഭം ശക്തമായതോടെ അപകട സാധ്യത കൂടുതലുള്ള കൊല്ലം ബീച്ചിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ലൈഫ് ഗാർഡുകളുടെ ജോലിസമയം വർദ്ധിപ്പിച്ചതിനൊപ്പം ബീച്ചിൽ എത്തുന്നവർക്ക് കടലിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Intro:ജീവനെടുക്കും തിരമാലകൾ; കൊല്ലം ബീച്ചിൽ പതിയിരിക്കുന്ന അപകടങ്ങൾ

Body:മറ്റു ബീച്ചുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കൊല്ലം ബീച്ച്. തീരം കഴിഞ്ഞ് കുത്തനെ താഴ്ന്ന് ആണ് ബീച്ചിന്റെ കിടപ്പ്. തീരത്തു നിന്നുള്ള അകലം അനുസരിച്ച് ആഴം കൂടും. തങ്കശ്ശേരിയിൽ പുലിമുട്ട് സ്ഥാപിച്ചതിന് പിന്നാലെ കൂറ്റൻ തിരമാലകൾ ആണ് ആഞ്ഞുവീശുന്നത്. കുളിക്കാനോ തിരമാലകൾക്ക് ഒപ്പം ഇറങ്ങാനോ കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിലല്ല കൊല്ലം ബീച്ച്. ഇക്കാര്യം അറിയാതെയാണ് പലരും അപകടത്തിലേക്ക് നടന്നടുക്കുന്നത്. മൺസൂൺകാലത്ത് രൂപപ്പെടുന്ന മണൽ തിട്ടകൾ ആണ് ഇവിടത്തെ മറ്റൊരു സവിശേഷത. കാൽ നനയ്ക്കാൻ എത്തുന്ന പലരും തിട്ടയുടെ ഭാഗം ഇടിഞ്ഞുവീണ് കടലിൽ പതിക്കുന്നത് പതിവുകാഴ്ചയാണ്. മാസങ്ങൾക്ക് മുമ്പ് രണ്ട് ദമ്പതികൾ മരിച്ചത് സമാന സാഹചര്യത്തിലാണ്.ലൈഫ് ഗാർഡുകൾ എത്ര ഉപദേശിച്ചാലും ഇവിടെയെത്തുന്നവർ മുഖവിലക്കെടുക്കാറില്ല. തിര ശക്തമായി അടിക്കുന്ന സ്ഥലത്തു കെട്ടിയിട്ടുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെയാണ് ചിലർ തിരയിലേക്ക് ഇറങ്ങുന്നത്. തടയുന്ന ലൈഫ് ഗാർഡുകളോട് വഴക്കിടുന്നതും ചിലർക്ക് ഹരമാണ്. അവധിദിനങ്ങളിൽ കുറഞ്ഞത് പതിനായിരം പേരെങ്കിലും കൊല്ലം ബീച്ചിൽ എത്തുമെന്നാണു കണക്ക്. പക്ഷേ ഇവരുടെ സംരക്ഷണത്തിന് ഒന്നിടവിട്ട ദിവസം നാലു ലൈഫ് ഗാർഡുകൾ മാത്രമാണ് ആകെയുള്ളത്. കടൽക്ഷോഭം ശക്തമായതോടെ അപകട സാധ്യത കൂടുതലുള്ള കൊല്ലം ബീച്ചിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ലൈഫ് ഗാർഡുകളുടെ ജോലിസമയം വർദ്ധിപ്പിച്ചതിനൊപ്പം ബി3ബീച്ചിൽ എത്തുന്നവർക്ക് കടലിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Conclusion:ഇ ടിവി ഭാരത് കൊല്ലം
Last Updated : Jul 24, 2019, 10:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.