ETV Bharat / state

കൊട്ടാരക്കരയില്‍ മത്സ്യവ്യാപാരം പുനരാരംഭിക്കാൻ അനുമതിതേടി വ്യാപാരികള്‍ - കൊട്ടാരക്കര വാര്‍ത്തകള്‍

വഴിയോരകച്ചവടക്കാര്‍, വാഹനങ്ങളില്‍ വീടുകളില്‍ വ്യാപാരം നടത്തുന്നവര്‍ എന്നിവര്‍ക്ക് വ്യാപാരം നടത്തുന്നതിനുള്ള അനുമതിക്ക് അഭ്യര്‍ഥിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കാനും തീരുമാനമായിട്ടുണ്ട്

Kottarakkara news fishing news fish trade കൊല്ലം വാര്‍ത്തകള്‍ കൊട്ടാരക്കര വാര്‍ത്തകള്‍ മത്സ്യവ്യാപാരം വാര്‍ത്തകള്‍
കൊട്ടാരക്കരയില്‍ മത്സ്യവ്യാപാരം പുനരാരംഭിക്കാൻ അനുമതിതേടി വ്യാപാരികള്‍
author img

By

Published : Aug 11, 2020, 2:13 AM IST

കൊല്ലം: കൊട്ടാരക്കരയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യ വ്യാപാരം പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി തേടുന്നതിന് എംഎല്‍എ അയിഷാ പോറ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. വില്‍പ്പന സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്തു. എല്ലാ മാര്‍ക്കറ്റുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ഉത്തരവ് വരുന്ന ദിവസം വ്യാപാരം ആരംഭിക്കുന്നതിനും വഴിയോരകച്ചവടക്കാര്‍, വാഹനങ്ങളില്‍ വീടുകളില്‍ വ്യാപാരം നടത്തുന്നവര്‍ എന്നിവര്‍ക്ക് വ്യാപാരം നടത്തുന്നതിനുള്ള അനുമതിക്ക് അഭ്യര്‍ഥിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കാനും തീരുമാനമായിട്ടുണ്ട്. കൊട്ടാരക്കരയിൽ മത്സ്യവ്യാപാരികളിലൂടെ കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായതിനാൽ മത്സ്യ വ്യാപാരം നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്നും അന്യജില്ലകളിൽ നിന്നും മത്സ്യം കൊണ്ടുവരുന്നതിൽ നിരോധനം തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കൊട്ടാരക്കരയിൽ മത്സ്യവ്യാപാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് ആയതോടെയാണ് വ്യാപാരത്തിന് കൊവിഡ് മാനദണ്ഡങ്ങളോടെ അനുമതി ലഭിച്ചിരിക്കുന്നത്. യോഗത്തില്‍ പി. ആയിഷ പോറ്റി എം.എല്‍.എ , നഗരസഭ ചെയര്‍ പേഴ്സണ്‍ ബി.ശ്യാമള, വൈസ് ചെയര്‍മാന്‍ ഡി.രാമകൃഷ്ണ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.