ETV Bharat / state

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല - ശബരിമല വാർത്ത

കേരളത്തിന്‍റെ ജനകീയ സർവേയിൽ യുഡിഎഫ് മുന്നിൽ നിൽക്കുകയാണെന്നും മറ്റ് സർവേകൾ വിശ്വസിക്കരുതെന്നും ചെന്നിത്തല

ramesh chennithala news  sabarimala issue news  chennithala against government  രമേശ് ചെന്നിത്തല വാർത്ത  ശബരിമല വാർത്ത  സർക്കാരിനെതിരെ ചെന്നിത്തല
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല
author img

By

Published : Mar 17, 2021, 10:14 PM IST

കൊല്ലം: ശബരിമല വിഷയത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് പിൻവലിച്ച് പിണറായി വിജയൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമല വിഷയത്തിൽ പുതിയ നിയമ നിർമാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ചവറ നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ചവറ ബേബി ജോൺ സ്‌മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കേരളത്തിൽ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. കേരളത്തിന്‍റെ ജനകീയ സർവേയിൽ യുഡിഎഫ് മുന്നിൽ നിൽക്കുകയാണെന്നും മറ്റ് സർവേകൾ വിശ്വസിക്കരുതെന്നും സ്വാധീനവും പണവും നൽകി സർവേകളെ അനുകൂലമാക്കുകയാണന്നും ചെന്നിത്തല ആരോപിച്ചു. അറബിക്കടൽ വിൽക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെയും വിൽക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.