കൊല്ലം: കൊട്ടാരക്കര കെ.എസ്.ആർ.ടി .സി കെട്ടിടത്തിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായി പരാതി. പൈപ്പുകൾ പൊട്ടി ഒലിക്കുന്നതിനാൽ ഓട്ടോറിക്ഷ തൊഴിലാളികളും, കാൽനട യാത്രികരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. നഗരം മഹാമാരിയിൽ വീർപ്പുമുട്ടുമ്പോഴാണ് അധികൃതരുടെ അനാസ്ഥയിൽ മാലിന്യം ഒഴുക്കുന്നത്. നിരവധി തവണ ഓട്ടോ തൊഴിലാളികൾ പരാതിപെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ചോർച്ചയുള്ള പൈപ്പുകൾ നന്നാക്കാതെ പ്ലാസ്‌റ്റിക്കുകൾ ചുറ്റിവച്ചിരിക്കുന്നതായും പരാതിയുണ്ട്. അസഹ്യമായ ദുർഗന്ധം ഉണ്ടാകുന്നതിനാൽ കാൽനടയാത്രക്കാരും, വഴിയോര കച്ചവടക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കക്കൂസ് മാലിന്യം പൊതുനിരത്തില്‍; പ്രതിഷേധവുമായി നാട്ടുകാര്‍ - തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നു
ചോർച്ചയുള്ള പൈപ്പുകൾ നന്നാക്കാതെ പ്ലാസ്‌റ്റിക്കുകൾ ചുറ്റിവച്ചിരിക്കുന്നതായും പരാതിയുണ്ട്.