ETV Bharat / state

പീഡന കേസ് പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം - മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്ത

പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണെന്നും പാർട്ടിയിലെ പ്രശ്‌നം എന്ന നിലയിൽ മാത്രമാണ് ഇടപെട്ടതെന്നും എൻസിപി നേതാക്കൾ പറഞ്ഞു.

minister ak saseendran  minister ak saseendran news  minister ak saseendran rape case  എ.കെ. ശശീന്ദ്രൻ  മന്ത്രി എ.കെ. ശശീന്ദ്രൻ  മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്ത  മന്ത്രി എ.കെ. ശശീന്ദ്രൻ പീഡനകേസ്
പീഡന കേസ് പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം
author img

By

Published : Jul 20, 2021, 3:32 PM IST

കൊല്ലം: പീഡന കേസ് പരാതി ഒതുക്കാൻ മന്ത്രി എ.കെ. ശശിന്ദ്രന്‍റെ ഇടപെടൽ. കൊല്ലം കുണ്ടറ പൊലിസ് സ്റ്റേഷനിൽ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് എതിരായി യുവതി നൽകിയ പരാതി ഒതുക്കി തീർക്കാൻ പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത് വന്നു.

പീഡന ശ്രമ പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ശ്രമം നടത്തുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് എതിരായ പരാതിയിലാണ് മന്ത്രി ഇടപെട്ടത്. പരാതി നല്ല നിലയിൽ തീർക്കണം എന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

യുവതിയുടെ പിതാവ് മാധ്യമങ്ങളോട്

Also Read: പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

പ്രയാസമില്ലാത്ത വിധത്തിൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പീഡന ശ്രമ പരാതി ഒതുക്കി തീർക്കാൻ മന്ത്രി നടത്തിയ ശ്രമം ഗുരുതരമായ ചട്ടവിരുദ്ധ നടപടിയായി വിലയിരുത്തുകയാണ്. അതേസമയം, മന്ത്രി വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണെന്ന് യുവതി ആരോപിച്ചു.

എന്നാൽ, പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണെന്നും പാർട്ടിയിലെ പ്രശ്‌നം എന്ന നിലയിൽ മാത്രമാണ് ഇടപെട്ടതെന്നും നേതാക്കൾ വ്യക്തമാക്കി. പീഡന പരാതിയിൽ അന്യായമായി ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രനും രംഗത്തെത്തിയിരുന്നു. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും പീഡന ശ്രമം ആണെന്ന് അറിഞ്ഞതോടെ പിന്മാറിയെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.