കൊല്ലം:കക്കൂസ് മാലിന്യം തള്ളുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ജനവാസ മേഖലയിലാണ് മാലിന്യം തള്ളാൻ ശ്രമിച്ചത്. പഞ്ചായത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് വണ്ടി കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പനവേലിവാര്‍ഡിലുള്ള നിരപ്പില്‍ ജനവാസ മേഖലയിലാണ് സംഭാവമുണ്ടായത്. രാത്രിയിൽ മുനഷ്യ വിസര്‍ജ്ജ്യം തള്ളുന്നതിനിടയില്‍ ടാങ്കര്‍ ലോറി തോട്ടിലേക്ക് ചരിയുകയായിരുന്നു.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
മിനിലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു രണ്ട് മാസത്തിനുള്ളില്‍ അഞ്ചിലേറെ തവണ ഇവിടെ മാലിന്യം തള്ളിയ വിവരം വാളകത്തെ ഔട്ട് പോസ്റ്റിലറിയിച്ചിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലന്നും ആക്ഷേപമുണ്ട്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടുക്കുകയും സി.ഐ. അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദ് ചെയ്യുകയും പ്രതികളെ പിടികൂടാനായി ശക്തമായ അന്വേഷണം ആരംഭിച്ചതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.