പാലക്കാട്: കൊല്ലത്ത് കാണാതായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി പ്രശാന്ത് കസ്റ്റഡിയിൽ. കൊല്ലം മുഖത്തല സ്വദേശിയും ബ്യൂട്ടീഷൻ ട്രെയിനറുമായ സുചിത്രയെ മാർച്ചിലാണ് കാണാതായത്. പാലക്കാട് മണലിയിലുള്ള വാടക വീട്ടിൽ വച്ച് സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവിന്‍റെ വെളിപ്പെടുത്തൽ. കൊലപ്പെടുത്തിയതിന് ശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായും പ്രശാന്ത് മൊഴി നൽകി. കൊല്ലത്ത് നിന്ന് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തി തെളിവെടുപ്പ് നടത്തി. തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്.
ആലപ്പുഴയിലുള്ള ഭർതൃ മാതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് സുചിത്ര ജോലിയിൽ നിന്നും അവധിയെടുത്തിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ സുഹൃത്തായ പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.